Connect with us

കേരളം

സംസ്ഥാനത്തെ 32 സ്കൂളുകൾ ഇനി മിക്സഡ്; ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കട്ടെ

Published

on

ഫ്ലക്സ് കെട്ടി, തോരണം തൂക്കി, എസ് പി സിക്കാരെ അണി നിരത്തി. ആദ്യമായെത്തുന്ന ഒന്നാം ക്ലാസുകാരെ സ്വീകരിക്കുന്നത് പോലെയുള്ള ഒരു കാത്തിരിപ്പും പ്രവേശനോത്സവവുമാണ് തിരുവനന്തപുരം എസ് എംവി സ്കൂളിൽ ഇന്ന് നടന്നത്. ഇന്നലെ വരെ ബോയ്സ് സ്കൂളായിരുന്ന എസ്എം വി സ്കൂൾ ഇന്നുമുതൽ പുതു ചരിത്രത്തിലേക്ക് കടക്കുകയാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള എസ്എംവി ഹൈസ്കൂളിൽ 5 പെൺകുട്ടികളാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത്. ഒമ്പതാം ക്ലാസിലേക്ക് അഖില അജയനും മാജിതയും എട്ടാം ക്ലാസിലേക്ക് വിസ്മയയും സഞ്ജനയും ആറാം ക്ലാസിൽ ദർശനയും ഇനി എസ് എം വി സ്കൂളിൽ പഠനം തുടരും.

ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകളാണ് എസ്.എം.വി സ്കൂളിനെ പോലെ പോലെ ഇന്ന് മുതൽ മിക്സഡ് സ്കൂൾ ആയി മാറിയത്. നേരത്തെ ബോയ്സ് ഒൺളിയായിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. ചിലയിടത്ത് ചെറിയ എതിർപ്പുകളുണ്ടായെങ്കിലും ഇത് പുതിയ ചുവടുവെയ്പ്പായാണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കുന്ന രീതിയിലേക്കുള്ള മാറ്റത്തെ കാണുന്നത്.

കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ശുപാർശയാണ് ഒരു വർഷത്തിനുള്ളിൽ നടപ്പായത്. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നായിരുന്നു ശുപാർശ. വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആ‌ൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ബാലാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version