Connect with us

കേരളം

കാറിൽ കടത്താൻ ശ്രമിച്ചത് 302 ലിറ്റർ വിദേശ മദ്യം; പിന്തുടർന്ന് സാഹസികമായി പിടികൂടി എക്സൈസ്, ഒരാൾ കസ്റ്റഡിയിൽ

കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ വിദേശ മദ്യം കാസര്‍കോട് എക്സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ ഉമ്മര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.

കോയിപ്പാടി കുണ്ടംകരയടുക്കത്ത് വച്ചാണ് കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചത്. എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. മംഗല്‍പാടി കുക്കാര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.കര്‍ണാടകയില്‍ നിന്ന് വിദേശ മദ്യം കടത്തുന്നത് പതിവായതോടെ എക്സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പെരുമ്പള കുണ്ടടുക്കത്ത് വച്ച് കഴിഞ്ഞ ദിവസം 406 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടിയിരുന്നു.

നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ബേവിഞ്ച ഹാഷിമാണ് മദ്യക്കടത്തിന് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസമായി മദ്യക്കടത്ത് തടയാന്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനിയും പരിശോധന തുടരാനാണ് തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version