Connect with us

കേരളം

മാഹിയില്‍ നിന്ന് ബസിൽ കടത്തിയത് 30 ലിറ്റർ മദ്യം; രഹസ്യ വിവരം കിട്ടിയ എക്സൈസ് ബസ് സ്റ്റാന്റില്‍ നിന്ന് പിടിച്ചു

Published

on

Screenshot 2023 12 13 113719

വടകര: എക്സൈസ് നടത്തിയ റെയ്ഡിൽ 30 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ. മലപ്പുറം ഏറനാട് പാണ്ടിക്കാട് ആമപാറക്കൽ വീട്ടിൽ ശരത് ലാൽ (30) ആണ് എക്സൈസിന്റെ പിടിയിലായത്. ക്രിസ്മമസ് ന്യൂ ഇയർ സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിഎക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

പയ്യന്നൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെഎൽ 13 എ.എക്സ് 3400 നമ്പർ കൃതിക ബസിൽ യാത്ര ചെയ്യുകയായിരുന്നു ശരത് ലാൽ. വടകര പുതിയ സ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. നേരത്തേ 200 ലിറ്റർ മദ്യം കടത്തിയതിനു മഞ്ചേരിയില്‍ കേസിൽ പ്രതിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. വടകര എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കെയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സോമസുന്ദരൻ കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ, വിനീത് എം.പി, സിനീഷ് കെ, അരുൺ. എം, ഡ്രൈവർ രാജൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. പുതുവർഷവും ക്രിസ്മസും മുന്നിൽ കണ്ട് വ്യാപകമായ തോതിൽ മദ്യ മയക്കുമരുന്ന് കടത്ത് നടക്കുന്നത് തടയാൻ എക്സൈസും പോലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം30 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version