Connect with us

ദേശീയം

3 വയസുള്ള കുട്ടിക്കും രോ​ഗം; ഇന്ത്യയിൽ 32 ഒമിക്രോൺ കേസുകൾ

Published

on

delta covid

ഇന്ത്യയിൽ 32 ഒമിക്രോൺ കേസുകൾ കണ്ടെത്തിയതായി സ്ഥിരീകരണം. ഇതിൽ ഏഴ് പുതിയ കേസുകൾ മഹാരാഷ്ട്രയിലാണ് കണ്ടെത്തിയത്. പുതിയ വകഭേദം ബാധിച്ചവരുടെ കൂട്ടത്തിൽ മൂന്ന് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.

‘ആകെ കണ്ടെത്തിയ വകഭേദങ്ങളിൽ 0.04 ശതമാനം മാത്രമാണ് ഒമിക്രോൺ കേസുകൾ. എല്ലാ കേസുകളിലും ലഘുവായ ലക്ഷണങ്ങളാണ് കാണുന്നത്. 2021 ഡിസംബർ 1 മുതൽ 91 രാജ്യാന്തര യാത്രികർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരിൽ 83 പേരും ഹൈ റിസ്‌ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നാണ് എത്തിയത്’- വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ആണ് വിവരങ്ങൾ പങ്കുവച്ചത്.

ഇതിനിടെ, ജനങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നത് കുറയുന്നുവെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി. ‘മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നത് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒമിക്രോൺ ഒരാശങ്കയാണ്. വളരെ അപകടസാധ്യത നിറഞ്ഞ ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വാക്സീനും മാസ്കുകളും നമുക്ക് പ്രധാനമാണെന്ന് മറന്നുപോവരുത്’– നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം3 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം3 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം3 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം4 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം4 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം4 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം4 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version