Connect with us

പ്രവാസി വാർത്തകൾ

215 ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളം നല്‍കിയില്ല; ദുബൈയില്‍ കമ്പനി ഉടമയ്ക്ക് കോടികളുടെ പിഴ ചുമത്തി

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ദുബൈയിലെ കണ്‍സ്‍ട്രക്ഷന്‍ കമ്പനി ഉടമയ്ക്ക് വന്‍തുക പിഴ ചുമത്തി കോടതി. 215 ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളമാണ് കമ്പനി കൊടുക്കാതിരുന്നത്. ഇതിന് 10.75 ലക്ഷം ദിര്‍ഹമാണ് (2.39 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയതെന്ന് ദുബൈ പ്രോസിക്യൂഷന്‍ ശനിയാഴ്ച അറിയിച്ചു.

ദുബൈ നാച്യുറലൈസേഷന്‍ ആന്റ് റെസിഡന്‍സി പ്രോസിക്യൂഷന്‍ വിഭാഗം കമ്പനി ഡയറക്ടര്‍ക്കെതിരെ കേസെടുത്ത് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ലെന്ന കുറ്റമാണ് ചുമത്തിയത്. കമ്പനിയിലെ 215 ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളം കൊടുത്തില്ലെന്ന് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

കമ്പനി ഡയറക്ടറെ ചോദ്യം ചെയ്‍തപ്പോള്‍ ശമ്പളം കൊടുത്തിട്ടില്ലെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. ചില സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ശമ്പളം കൊടുക്കാന്‍ സാധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേസ് പരിഗണിച്ച കോടതി ശമ്പളം കിട്ടാതിരുന്ന ഓരോ ജീവനക്കാരനും 5000 ദിര്‍ഹം വീതം കണക്കാക്കി കമ്പനി ഉടമയ്ക്ക് പിഴ ചുമത്തുകയായിരുന്നു. ഇങ്ങനെ ആകെ 10.75 ലക്ഷം ദിര്‍ഹമാണ് കമ്പനി പിഴ അടയ്ക്കേണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version