Connect with us

കേരളം

സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകൾ!

Published

on

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021-22 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകൾ പിടികൂടി . രേഖകൾ ഇല്ലാതെയും, അപൂർണ്ണവും , തെറ്റായതുമായ വിവരങ്ങൾ അടങ്ങിയ രേഖകൾ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ ഇതുവഴി സർക്കാരിന് ലഭിച്ചു.

വിവിധ ഇന്റലിജൻസ് സ്ക്വാഡുകൾ നടത്തിയ പരിശോധനകളും, സംസ്ഥാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ആട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്നിഷൻ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവൈലെൻസ് സ്ക്വാഡുകളുടെ പരിശോധനയും , കൂടാതെ പാഴ്സൽ ഏജൻസികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും കേസുകൾ പിടികൂടിയത്.

ജി.എസ്.ടി നിയമപ്രകാരം ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നു എന്ന് ഉറപ്പാക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന വ്യാപകമായി 2881 ടെസ്റ്റ് പർച്ചേസുകളാണ് നടത്തിയത് . ക്രമക്കേടുകൾ കണ്ടെത്തിയ 1468 സ്ഥാപനങ്ങൾക്കെതിരെ കേസ് എടുക്കുകയും , 20,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ചരക്ക് സേവന നികുതി നിയമം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ ഇത്രയധികം ടെസ്റ്റ് പർച്ചേസുകൾ നടത്തുന്നത് . ഈ സാമ്പത്തിക വർഷവും ഇത്തരത്തിൽ പരിശോധന തുടരാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഇന്റലിജൻസ് സ്‌ക്വാഡുകൾ നടത്തിയ രഹസ്യ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ 154 കട പരിശോധനകളും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടത്തി. ഇതേ തുടർന്ന് എടുത്ത 84 കേസുകളിൽ നിന്ന് 15.37 കോടി രൂപ സർക്കാരിന് ലഭിച്ചു.

ബിസിനസ്സ് ഇന്റലിജൻസ് ആൻഡ് ഫ്രോഡ് അനലിറ്റിക്‌സ്, അനലിറ്റിക്‌സ് ഇൻസൈറ്റ് റിപ്പോർട്ട് തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് ബിനാമി രജിസ്‌ട്രേഷൻ, ബിൽ ട്രേഡിങ്ങ്, സർക്കുലർ ട്രേഡിങ്ങ്, വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള വെട്ടിപ്പുകൾ കണ്ടെത്താനുള്ള നടപടികൾ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ പറഞ്ഞു.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ കേൽക്കർ ഐ.എ.എസ്., സ്പെഷ്യൽ കമ്മീഷണർ ഡോ. വീണ എൻ. മാധവൻ ഐ.എ.എസ്., എന്നിവരുടെ നേതൃത്ത്വത്തിൽ, കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്), തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഇന്റലിജൻസ് ജോയിന്റ് കമ്മീഷണർമാർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇന്റലിജൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version