Connect with us

കേരളം

തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ ലോക്കോ പൈലറ്റിന് പകരം ട്രെയിന്‍ ഓടിച്ചത് 17 കാരന്‍ ; രണ്ടു പേര്‍ പിടിയിൽ

memu train e1615783572969

ലോക്കോ പൈലറ്റിന് പകരം ട്രെയിന്‍ ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അടക്കം രണ്ടു പേരെ റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഇസ്‌റാഫില്‍ (22), 17 വയസ്സുകാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമിലായിരുന്ന രണ്ടുപേരെയും ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

കയ്യില്‍ കൊടുകളും ടോര്‍ച്ച് ലൈറ്റുകളുമായി നെയിം ബാഡ്ജുകളോടെ കണ്ട ഇവരെ റെയില്‍വേ സംരക്ഷണ സേന സംശയിച്ച് ചോദ്യം ചെയ്തപ്പോഴാണ് പിടിയിലായത്. ഷാലിമാറില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ അതിഥിത്തൊഴിലാളികളായി ജോലി തേടി പോകുകയായിരുന്നു ഇവര്‍. ബംഗാളിലെ ഒരു ലോക്കോ പൈലറ്റ് ആണ് പരിശീലിപ്പിച്ചതെന്നും അദ്ദേഹത്തിന് പകരം ബംഗാളില്‍ യാത്രാ ട്രെയിനുകളും ഗുഡ്‌സ് ട്രെയിനുകളും ഓടിച്ചിരുന്നതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

യൂണിഫോമും ലോക്കോ പൈലറ്റുകള്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും ഇയാള്‍ ഇവര്‍ക്ക് നല്‍കി. 14 വയസ്സു മുതല്‍ ട്രെയിന്‍ ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് 10,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് പ്രതിഫലം നല്‍കിയിരുന്നത്. ഇസ്‌റഫിലിന് മൂന്നു മാസം മുമ്പാണ് പരിശാലനം നല്‍കിത്തുടങ്ങിയത്. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോയമ്പത്തൂരിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പ്രവേശിപ്പിച്ചു. ഇസ്‌റഫിലിനെ പെരുന്തുറ സബ് ജയിലിലും അടച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം3 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം4 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version