Connect with us

കേരളം

രണ്ട് മാസമായി ശമ്ബളം കിട്ടിയിട്ടില്ല; എറണാകുളത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍

Published

on

Screenshot 2021 02 21 at 7.05.51 PM

എറണാകുളം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍. കഴിഞ്ഞ രണ്ടു മാസമായി ശമ്ബളം നല്‍കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ കണ്ടെത്തിയ ഏജന്‍സി ജീവനക്കാര്‍ക്ക് ശമ്ബളം ലഭ്യമാക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

തെലങ്കാന അസ്ഥാനമായ ജി.വി കെ ഇ എം ആര്‍.ഐ കമ്ബിനിയാണ് സംസ്ഥാനത്ത് 108 ആംബുലന്‍സിന്‍്റെ സര്‍വീസ് നടത്തുന്നത്. ഒരു ഡ്രൈവറും നഴ്സിംഗ് അസിസ്റ്റന്‍്റും സഹിതം രണ്ടു ജീവനക്കാരാണ് ഒരു വാഹനത്തില്‍ ജോലി നോക്കുന്നത്. എന്നാല്‍ സംസ്ഥാന വ്യാപകമായി 315 അംബുലന്‍സുകളിലെ 1600 ഓളം വരുന്ന ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്ബളമാണ് കമ്ബിനി നല്‍കാനുള്ളത്. ഇതില്‍ പ്രതിഷേധിച്ചാണ് എറണാകുളം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത്.

ആലപ്പുഴ ജില്ലയിലെ 108 ജീവനക്കാരും കഴിഞ്ഞ ദിവസം അവധിയില്‍ പ്രവേശിച്ച്‌ പ്രതിഷേധിച്ചിരുന്നു. കൊറോണ രോഗികളെയടക്കം പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിലേയ്ക്കും മെഡിക്കല്‍ കോളജുകളിലേയ്ക്ക് എത്തിക്കുന്നത് ഉള്‍പ്പെടെ അരോഗ്യ മേഖലയില്‍ വലിയ പങ്കാണ് 108 ആംബുലന്‍സ് ജീവനക്കാര്‍ വഹിക്കുന്നത്. എന്നാല്‍ ഏജന്‍സിയുടെ ഭാഗത്തു നിന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പോലും സമയത്ത് നടത്താറില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version