Connect with us

കേരളം

ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളില്‍ 100 ശതമാനം വര്‍ധന; എല്ലായിടത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി

Published

on

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളില്‍ 100ശതമാനം വര്‍ധയുണ്ടായതായും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നുണ്ട്. എല്ലാ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായി തയ്യാറെടുപ്പുകള്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും കേസുകള്‍ വലിയരീതിയില്‍ വര്‍ധിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ കോഴിക്കോട് എന്നീ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. എല്ലാവരും വളരെ ജാഗ്രത തുടരണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അത് കേസുകള്‍ വര്‍ധിക്കാനിടയാക്കും. അതുകൊണ്ട് തന്നെ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

അനാവശ്യമായ യാത്രകള്‍, ആള്‍ക്കൂട്ടങ്ങള്‍ എന്നിവ ഒഴിവാക്കണം. കഴിഞ്ഞയാഴ്ചയിലെ കോവിഡ് ബാധിതരുടെ കണക്ക് പരിശോധിച്ചാല്‍ 20നും നാല്‍പ്പതിനും ഇടയിലുള്ളവരാണ് കൂടുതല്‍ രോഗികള്‍. ഇതിന് കാരണം സമ്പര്‍ക്കമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ചവര്‍ 99 ശതമാനാണ്. രണ്ട് ഡോസും സ്വീകരിച്ചത് 82 ശതമാനമാണെന്നും കരുതല്‍ ഡോസ് 60,000ലധികം പേര്‍ക്ക് നല്‍കിയതായും ആരോഗ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version