Connect with us

കേരളം

ഉറങ്ങുകയാണെന്ന് കരുതി ശല്യം ചെയ്തില്ല; 10വയസുകാരന്‍ അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

അമ്മ മരിച്ചത് അറിയാതെ പത്തു വയസുകാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം. ശനിയാഴ്ച വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കുട്ടി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്.

വിദ്യാനഗര്‍ സ്വദേശിനിയായി രാജ്യലക്ഷ്മിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായുണ്ടായ അസ്വരസ്യങ്ങളെ തുടര്‍ന്ന് രാജ്യക്ഷ്മിയും മകനും തനിച്ചായിരുന്നു താമസം.

മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇവര്‍ മാര്‍ച്ച് എട്ടിന് ഛര്‍ദ്ദിക്കുകയും ശേഷം ഉറങ്ങുകയുമായിരുന്നുവെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ക്ഷീണം കാരണം അമ്മ വിശ്രമിക്കുകയാണെന്ന് കരുതിയെന്നും അതിനാല്‍ ശല്യപ്പെടുത്തിയില്ലെന്നും മകന്‍ പറഞ്ഞു.

മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് അമ്മാവനെ വിവരമറിയിച്ചതെന്നും കുട്ടി പറഞ്ഞു.
മൃതദേഹം പൊലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

കേരളം17 hours ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

കേരളം19 hours ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

കേരളം2 days ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

കേരളം2 days ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കേരളം2 days ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കേരളം2 days ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

കേരളം2 days ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

കേരളം2 days ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version