Connect with us

ക്രൈം

കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു; കൊലപാതകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്

Published

on

kollam murder e1623312461339

കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിന് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളക്കല്‍ തുമ്പി കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിരയാണ് (28) മരിച്ചത്. തീകൊളുത്തിയ ഷാനവാസിനും പൊള്ളലേറ്റു.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ അഞ്ചല്‍ തുമ്പി കുന്നില്‍ ആതിരയുടെ വീട്ടില്‍ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ദേഹത്ത് തീപടര്‍ന്ന ആതിര വീട്ടില്‍ ഓടുന്ന കാഴ്ചയാണ്.

ഒപ്പം താമസിച്ചു വന്ന യുവാവിനെയും പൊള്ളലേറ്റ നിലയില്‍ നാട്ടുരാര്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഞ്ചല്‍ പോലീസ് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയില്‍ സാരമായി പൊള്ളലേറ്റ ആതിര മരിച്ചു.

ടിക്‌ടോക്ക് ചെയ്തതിനെ തുടര്‍ന്നുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായി അഞ്ചല്‍ പൊലീസ് പറഞ്ഞു. മരണപ്പെട്ട ആതിരയുടെ വെളിപെടുത്തലിനെ തുടര്‍ന്ന് ഷാനവാസിനെതിരെ കേസെടുത്തു.

നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് 3 മാസം പ്രായമായ കുട്ടിയുണ്ട്. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.

ഇവര്‍ വിവാഹതിരല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. അഞ്ചല്‍ CI സൈജു നാഥിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version