Connect with us

Uncategorized

ലോകത്ത് കോവിഡ് ബാധിതര്‍ 4.30 കോടിയിലേക്ക്; 3.17 കോടി പേര്‍ രോഗമുക്തി നേടി

Published

on

1603599673 1462225637 CORONAWORLDPIC

ലോകത്ത് കോവിഡ്- 19 ബാധിതരുടെ എണ്ണം 4.30 കോടിയിലേക്ക്. ഇതുവരെ 42,924,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,154,761 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതുവരെ 3.17 കോടി പേര്‍ (31,666,683) രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,013,089 പേരാണ് ചികിത്സയിലുള്ളതെന്ന് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

യു.എസ്.എ, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വര്‍ധിച്ചിട്ടുണ്ട്.

യു.എസ്സില്‍ മാത്രം ഒരു ദിവസത്തിനിടെ 84000-ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടിയ പ്രതിദിന വര്‍ധനവാണിത്. ബ്രസീല്‍, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലും കോവിഡ് വര്‍ധനവിന്റെ രണ്ടാംവരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 77,299 ആയിരുന്നു യു.എസ്സില്‍ ഇതുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്.

2021 ഫെബ്രുവരിയോടെ യു.എസ്സില്‍ കോവിഡ് ബാധിതരുടെ ആകെ മരണം അഞ്ച്ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ 2,30,068 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് ബാധിതര്‍ 8,827,932 ആയി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version