കേരളം
ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്ക്
ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ എട്ടു തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പുഷ്പകണ്ടത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് ജീപ്പില്‍ മടങ്ങിവരുകയായിരുന്നു തൊഴിലാളികള്‍. റോഡിലൂടെ വരുന്നതിനിടയില്‍ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ജീപ്പ് റോഡില്‍ തന്നെയാണ് മറിഞ്ഞുവീണത്. നിയന്ത്രണം വിട്ട ജീപ്പ് തോട്ടത്തിലേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്നയുടനെ തന്നെ ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ജീപ്പ് നിയന്ത്രണം വിട്ട് മറിയാനുണ്ടായ കാരണം വ്യക്തമല്ല.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച ദാരുണ സംഭവം ഉണ്ടായത്.വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്.