Connect with us

കേരളം

വാട്ട്‌സ്ആപ്പ് കോളുകള്‍ ഇന്നു മുതല്‍ റെക്കോര്‍ഡ് ചെയ്യുമോ? മെസ്സേജുകള്‍ പരിശോധിക്കുമോ?

Published

on

WhatsApp new feature 150270 730x419

 

നാളെ മുതല്‍ വാട്ട്‌സാപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നു പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വാട്ട്‌സാപ്പ് പുതിയ നയം നടപ്പിലാക്കുകയാണെന്നും ഇതിന്റെ ഫലമായി മെസ്സേജുകള്‍ ഗവണ്‍മെന്റ് നിരീക്ഷണത്തിലാകുമെന്നും കോളുകള്‍ റെക്കോര്‍ഡു ചെയ്യപ്പെടുമെന്നുമുള്ളതരത്തില്‍ വലിയ പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.

വാട്ട്‌സാപ്പ് മാത്രമല്ല, മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ മുതലായവയ്‌ക്കെതിരെയും ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.

സന്ദേശങ്ങള്‍ വാട്ട്‌സാപ്പുകള്‍ വഴിയാണ് കൂടുതലായും പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം പ്രകടിപ്പിച്ച് ആളുകള്‍ രംഗത്തെത്തിയതോടെയാണ് ഇതിനു പിന്നിലെ സത്യാവസ്ഥയുമായി പോലീസ് എത്തുന്നത്. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വിശ്വനീയമായ ഉറവിടം വ്യക്തമാക്കാത്ത ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നു.

എന്നാൽ സന്ദേശങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും നടപടിയെടുക്കും എന്നുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കിന്റെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും കൂട്ടിച്ചേർത്തു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version