Connect with us

ദേശീയം

രാജ്യത്ത് ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു; കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധര്‍

Published

on

1c1b207c0a1b9123170643770118e0fc8df204071e57b7abc8a7c69dfcb2b908

കൊവിഡ് രോഗികളില്‍ കണ്ടുവന്നിരുന്ന ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ ഫംഗസാണിത്.

ഇന്ത്യയില്‍ നാലു കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബീഹാറിലെ പാട്‌നയിലാണ് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

വൈറ്റ് ഫംഗസ് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയെയും ബാധിക്കുന്ന രോഗമാണ്. ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ കോവിഡ് പോലെ തന്നെ സമാനമായ അണുബാധയാണിത്.

ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങളുടെ പട്ടികയില്‍ ബ്ലാക്ക് ഫംഗസിനെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം55 mins ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം2 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം3 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം14 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം16 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം16 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം19 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം20 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം22 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

കേരളം23 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version