Connect with us

കേരളം

കൊച്ചി വാട്ടര്‍ മെട്രോ; യാത്രാ നിരക്ക് നിശ്ചയിച്ചു

Published

on

water metro2

കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള വാട്ടര്‍ മെട്രോ പദ്ധതിയുടെ യാത്രാ നിരക്ക് നിശ്ചയിച്ചു. ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാനിരക്കാണ് നിശ്ചയിച്ചത്. കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റര്‍ വരെയാണ് ഈ നിരക്ക്.

ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വര്‍ദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്സേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് മന്ത്രിസഭായോഗം അധികാരം നല്‍കി.

മാര്‍ക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാവും.വാട്ടര്‍ മെട്രോ സര്‍വീസ് കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പ്പാത ടെര്‍മിനലിലേക്ക് നീട്ടാന്‍ ആഴ്ചകള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നു. ഇതോടെ ഇന്‍ഫോപാര്‍ക്കിലെ സില്‍വര്‍ ലൈന്‍ സ്റ്റേഷനുസമീപത്തെ ജെട്ടി വിവിധ ഗതാഗതമാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്ന ഹബ്ബായി മാറും.

നിലവില്‍ വാട്ടര്‍ മെട്രോയുടെ വൈറ്റില, കാക്കനാട് (ചിറ്റേത്തുകര) ടെര്‍മിനലുകള്‍ നിര്‍മാണം പൂര്‍ത്തിയായി. ഇവ സര്‍വീസ് ആരംഭിക്കാന്‍ സജ്ജമാണ്.വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചാല്‍ 20 മിനിറ്റില്‍ വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്ക് എത്താം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version