Connect with us

കേരളം

‘ബിജെപിക്ക് ദാനം ചെയ്യാന്‍ പോറ്റി വളര്‍ത്തുകയായിരുന്നോ?’ കോണ്‍ഗ്രസ് രണ്ട് തരമെന്ന് മുഖ്യമന്ത്രി

Screenshot 2024 03 07 193219

എല്ലിന്‍ കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണ് കോണ്‍ഗ്രസിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്നുനില്‍ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സി രഘുനാഥ്, പത്മജ വേണുഗോപാല്‍, അനില്‍ ആന്റണി എന്നിവരുടെ ബിജെപി പ്രവേശനം ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം. ഏത് കോണ്‍ഗ്രസുകാരനോ കോണ്‍ഗ്രസുകാരിയോ ബിജെപിയില്‍ എപ്പോള്‍ പോകുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. നിന്നനില്‍പ്പില്‍ വര്‍ഗീയത അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. ബിജെപിക്കെതിരായ സമരം മാത്രമല്ല ഈ തിരഞ്ഞെടുപ്പ്, അവസരവാദികള്‍ക്കെതിരെ കൂടി ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവസരവാദികളെ പരാജയപ്പെടുത്തണം. ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളികളഞ്ഞതാണ്. എന്ത് കളി കളിച്ചാലും കേരളത്തിന്റെ മനസ്സ് ബിജെപിക്കൊപ്പം നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

‘എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയിലേക്ക് പോകും എന്ന് പറഞ്ഞ ചിലര്‍ ഇല്ലേ. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നു എന്ന് പറഞ്ഞവര്‍ ഇല്ലേ. എന്തൊക്കെയാണ് ഇവിടെ കാണുന്നത്.’ എന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപിക്ക് ദാനം ചെയ്യാന്‍ പോറ്റി വളര്‍ത്തുകയായിരുന്നോയെന്ന് അനില്‍ ആന്റണിയുടെയും പത്മജയുടെയും ബിജെപി പ്രവേശനം ചൂണ്ടികാട്ടി മുഖ്യമന്ത്രി ചോദിച്ചു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നരേന്ദ്രമോദി പ്രശംസയെയും പിണറായി വിജയന്‍ വിമര്‍ശിച്ചു. കുറച്ചുദിവസം മുമ്പ് കോണ്‍ഗ്രസ് ഒരു യാത്ര നടത്തി. അര്‍ത്ഥത്തിനനുസരിച്ചായിരുന്നില്ല യാത്രയുടെ പേര്. ഒടുവില്‍ തമ്മിലടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാപനത്തിനെത്തിയത് തെലങ്കാന മുഖ്യമന്ത്രിയാണ്. അദ്ദേഹം ഇവിടെ വന്ന് തെലങ്കാനയിലേക്ക് തിരിച്ചുപോയി. അവിടെ എത്തി ആദ്യം പറഞ്ഞത് നരേന്ദ്രമോദി വല്ല്യേട്ടനെപോലെയാണെന്നാണ്. പ്രതിപക്ഷനേതാവിന് നാണം ഉണ്ടോ? പ്രധാനമന്ത്രിയെ താന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചപ്പോള്‍ കൈകൂപ്പി വണങ്ങി. അതിനെ എങ്ങനെയൊക്കെയാണ് ചിത്രീകരിച്ചത്. അതൊരു സ്വഭാവിക നടപടിയായിരിന്നു. തെലങ്കാനയെ ഗുജറാത്ത് മോഡലില്‍ വികസിപ്പിക്കണമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. പിന്നെ എന്താണ് ബിജെപിയുമായും മോദിയുമായും കോണ്‍ഗ്രസിനുള്ള നയവ്യത്യാസമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാര്‍ രണ്ട് തരത്തിലുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചാടിപോകുന്ന ഒരു വിഭാഗം, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗം. എപ്പോള്‍ വേണമെങ്കിലും ഇക്കൂട്ടര്‍ ചാടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version