Connect with us

കേരളം

ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

Published

on

c7ec6ef6db6fc6ecfe643dd05a0368965210b4bf3cdc4829d9383e4dc7d77aca

ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്ബൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്ബുഴ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം ജാതി-മത വികാരങ്ങള്‍ ഉണര്‍ത്തി വോട്ട് തേടരുതെന്ന് ഔദ്യോഗിക നിര്‍ദ്ദേശം. മറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്.
ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. സമുദായങ്ങള്‍, ജാതികള്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങളിലോ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്ന പ്രവര്‍ത്തനങ്ങളിലോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്.

മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നയങ്ങളേയും പരിപാടികളെയും കുറിച്ച്‌ മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ വ്യക്തിജീവിതത്തിന്റെ സമസ്ത വശങ്ങളെയുംകുറിച്ചുള്ള വിമര്‍ശനങ്ങളില്‍നിന്ന് സ്ഥാനാര്‍ഥികള്‍ വിട്ടുനില്‍ക്കണം.

സ്ഥിരീകരിക്കപ്പെടാത്തതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.
സ്വകാര്യ വ്യക്തികളുടെ ഭൂമി, കെട്ടിടം, മതില്‍ എന്നിവ വ്യക്തിയുയുടെ സമ്മതമില്ലാതെ കൊടി ഉയര്‍ത്താനോ ബാനര്‍ സ്ഥാപിക്കാനോ നോട്ടീസ് പതിക്കാനോ മുദ്രാവാക്യങ്ങള്‍ എഴുതാനോ സ്വന്തം പ്രവര്‍ത്തര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ അനുമതി നല്‍കരുത്.

വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, ആള്‍മാറാട്ടം തുടങ്ങിയ തെരഞ്ഞെടുപ്പ് നിയമ പ്രകാരമുള്ള അഴിമതികളിലും അതിക്രമങ്ങളിലും ഏര്‍പ്പെടാതിരിക്കാനുള്ള സൂക്ഷ്മത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പുലര്‍ത്തണം.

ഒരു വ്യക്തിയുടെ രാഷ്ട്രീയ അഭിപ്രായങ്ങളോടോ പ്രവൃത്തികളോടോ എത്ര തന്നെ നീരസം ഉണ്ടെങ്കിലും സമാധാനപരവും ആരും ശല്യപ്പെടാത്തതുമായ ഗാര്‍ഹിക ജീവിതത്തിനുള്ള വ്യക്തികളുടെ അവകാശം മാനിക്കപ്പെടേണ്ടതാണ്.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കണം.

ഒരു രാഷ്ട്രീയ പാര്‍ട്ടി പതിച്ച പോസ്റ്റര്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version