Connect with us

കേരളം

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഇടപെട്ട് സിപിഎം; സമരസമിതിയുമായി ചര്‍ച്ച നടത്തി എം വി ഗോവിന്ദന്‍

Published

on

വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സമരസമിതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചര്‍ച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയും വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടുകയും ചെയ്തതോടെയാണ് സിപിഎം നേരിട്ടിറങ്ങിയത്.

പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന രീതിയില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിച്ചതായി വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. മന്ത്രിസഭാ ഉപസമിതിയോട് കൃത്യമായ നിലപാടുകളിലേക്ക് എത്തിച്ചേരണമെന്ന് നിര്‍ദേശിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ നിലപാടുകളിലേക്ക് സര്‍ക്കാര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജീവന്മരണ പോരാട്ടമാണ് വിഴിഞ്ഞത്ത് ജനം നടത്തുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെട്ടാല്‍ സമവായത്തിലേക്കെത്തുമെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു.

തുറമുഖ വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാം വട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചത്. സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പു ലഭിക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഒഴികെ മറ്റ് ആവശ്യങ്ങളില്‍ അനുകൂല നിലപാടാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version