Connect with us

കേരളം

ഇന്ന് വിഷു…. പുത്തൻ പ്രതീക്ഷകളിലേക്ക് കണികണ്ടുണർന്ന് മലയാളികൾ

vishukani647 041317032601

വരുന്ന വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷയാണ് മലയാളിക്ക് വിഷു. കണിക്കൊന്നയും കണിവെള്ളരിയും, തെളിഞ്ഞ നിലവിളക്കും ചേരുന്ന സമൃദ്ധിയുടെ മഞ്ഞ നിറം പകര്‍ന്നാണ് ഓരോ വിഷുക്കാലവും കടന്നു പോകുന്നത്. മലയാള മാസം മേടം ഒന്നിന് മലയാളികള്‍ എവിടെയായാലും വിഷു വളരെ മികച്ച രീതിയില്‍ തന്നെ ആഘോഷിയ്ക്കാറുണ്ട്.

വിഷു വസന്തകാലത്തിന്‍റെ ആരംഭമായും കേരളത്തിൽ കൊയ്ത്തുത്സവമായും ജ്യോതിഷ പുതുവത്സരമായും വിഷു കണക്കാക്കപ്പെടുന്നുണ്ട്. കൃഷിക്കാർ ഭൂമിയെ ഉഴുതു മറിച്ച് കൃഷിയില്‍ നൂറുമേനി വിളയിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതും വിഷുക്കാലത്താണ്.

കണിക്കാഴ്ചകളെയൊന്നാകെ ഓട്ടുരുളിയില്‍ നിറയ്ക്കുന്നതോടെ കണിയൊരുക്കമായി. ഓട്ടുരുളിയിലെ ഫലസമൃദ്ധി പോലാകണം വർഷം മുഴുവൻ എന്ന പ്രാർത്ഥന കൂടിയാണ് വിഷു. കണി കണ്ട് കൈനീട്ടം വാങ്ങി മനം നിറഞ്ഞാല്‍ പിന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

വിഷുക്കണി പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിഷു കൈനീട്ടവും. വിഷു എന്നാൽ തുല്യമായത് എന്നാണർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. കേരളത്തിൽ വിഷു ആഘോഷിക്കുമ്പോൾ സമാനമായ ആഘോഷങ്ങൾ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും നടക്കാറുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിലൂടെയും ഭീതിയിലൂടെയും കടന്നുപോകുന്ന സമയത്താണ് ഇത്തവണ വിഷു കടന്നു വരുന്നത്. എങ്കിലും പുത്തൻ പ്രതീക്ഷകളിലാണ് മലയാളികൾ..ദുരിതമകന്ന കാലത്തിനായുള്ള പ്രതീക്ഷകൾ..

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം14 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം22 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം23 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം23 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version