Connect with us

കേരളം

സ്കൂൾ തുറക്കാന്‍ കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ലെന്ന് ആരോഗ്യമന്ത്രാലയം

Published

on

സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാർശ ചെയ്യുന്നില്ല. എന്നാൽ ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നത് അഭികാമ്യം ആണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 68 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് വ്യാപനം കുറയ്ക്കാൻ ആഘോഷങ്ങൾ പരിമിതമായ രീതിയിൽ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിൻ സമ്പൂർണ സുരക്ഷ നൽകുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേ സമയം സംസ്ഥാനത്തിന് 955290 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്‌സീനും 155290 ഡോസ് കോവാക്‌സീനുമാണ് ലഭ്യമായത്.‌

തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ലഭ്യമായത്. കോവാക്‌സീന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്‌സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സീനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം44 mins ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version