Connect with us

കേരളം

‘എ ഐ ക്യാമറ രണ്ടാം എസ്എന്‍സി ലാവ്‌ലിന്‍’; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍; ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എന്‍സി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

എ ഐ ക്യാമറ വിവാദം ഉയര്‍ത്തി അടുത്ത മാസം 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. എ ഐ ക്യാമറയെന്നല്ല അഴിമതി ക്യാമറയെന്നാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കെല്‍ട്രോണ്‍ മുന്‍ എംഡി ഇപ്പോള്‍ ഊരാളുങ്കലിലെ ജീവനക്കാരിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഏഴ് ചോദ്യങ്ങള്‍:

എസ് ആര്‍ ഐ ടി എന്ന സ്ഥാപനത്തിന് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാരാര്‍ നല്‍കിയത് എന്തുകൊണ്ട്?
കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം ‘data security, data integrity, configuration of the equipment, facility management ‘ അടങ്ങുന്ന സുപ്രധാനമായ പ്രവര്‍ത്തികള്‍ ഉപകരാറായി നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥകള്‍ക്ക് വിപരീതമായി എസ് ആര്‍ ഐ ടി ഉപകരാര്‍ നല്‍കിയത് എന്തുകൊണ്ട്?
എസ് ആര്‍ ഐ ടി എലിനു കരാര്‍ ലഭിക്കാന്‍ കാര്‍ട്ടെല്‍ ഉണ്ടാക്കാന്‍ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?
ഏപ്രില്‍ 12 ലെ മന്ത്രിസഭ യോഗത്തില്‍ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമര്‍പ്പിച്ച രേഖകളില്‍ നിന്നും കരാര്‍ നേടിയ കമ്പനിയുടെ വിവരങ്ങള്‍ മറച്ചു വച്ചതു എന്തുകൊണ്ട്?
ഒന്‍പത് കോടി സര്‍വീസ് ഫീസിനത്തില്‍( കമ്മീഷന്‍ ) നല്‍കാനുള്ള വ്യവസ്ഥ ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?
സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാല്‍ കരാര്‍ നേടിയെടുക്കുന്ന ഘട്ടത്തില്‍ എസ് ആര്‍ ഐ ടി ടെക്‌നോപാര്‍ക്കിലെയും, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടര്‍ടേക്കിങ് കെല്‍ട്രോണിന് നല്‍കിയിരുന്നോ ?
കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം കണ്‍ട്രോള്‍ റൂം അടക്കമുള്ള ജോലികള്‍ക്കാണ് എസ് ആര്‍ എല്‍ ടി ക്ക് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നിരിക്കെ മൈന്റെനസിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം18 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം19 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം20 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം22 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം23 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം23 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version