Connect with us

കേരളം

അസോസിയേറ്റ് പ്രഫസര്‍ നിയമനം മരവിപ്പിച്ച നടപടി; ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാല ഉടന്‍ ഹൈക്കോടതിയിലേക്കില്ല

മലയാളം അസോഷ്യേറ്റ് പ്രഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലയുടെ തീരുമാനം. നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തത ഇല്ലെന്നും, ഇത് സ്റ്റേ ആയി കണക്കാക്കണമോ എന്ന് വ്യക്തത വരുത്തിയ ശേഷം നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ മതിയെന്നുമാണ് സര്‍വകലാശാലയ്ക്ക് ലഭിച്ച നിയമോപദേശം.

നിയമന ഉത്തരവ് മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ നിയമോപദേശപ്രകാരം, ഇന്നലെ ഉച്ചയ്ക്ക് ഓണ്‍ലൈന്‍ ആയി ചേര്‍ന്ന അടിയന്തര സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു

ഗവര്‍ണറുടെ തീരുമാനം, സര്‍വകലാശാലാ ആക്ട് പ്രകാരം നിലനില്‍ക്കില്ലെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നല്‍കിയ നിയമോപദേശം. സര്‍വകലാശാലാ ആക്ട്, സ്റ്റാറ്റിയൂട്ട് തുടങ്ങിയവയ്ക്കു വിരുദ്ധമായി ഉത്തരവുകളോ നടപടിയോ മറ്റോ ഉണ്ടായാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാമെന്നും അതിനു മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണമെന്നുമാണു കണ്ണൂര്‍ സര്‍വകലാശാലാ ആക്ടില്‍ പറയുന്നത്.

പ്രിയ വര്‍ഗീസിന്റെ കാര്യത്തില്‍ അത്തരത്തില്‍ നിയമവിരുദ്ധമായ ഒന്നുമുണ്ടായിട്ടില്ല. അടിസ്ഥാന യോഗ്യതകളുള്ള അപേക്ഷകരെയാണ് അഭിമുഖത്തിനു വിളിച്ചത്. സ്‌ക്രീനിങ് കമ്മിറ്റിയും അഭിമുഖം നടത്തിയ സിലക്ഷന്‍ കമ്മിറ്റിയും ആക്ടില്‍ പറയുന്നതു പ്രകാരം രൂപീകരിച്ചതാണ്. ഈ സാഹചര്യത്തില്‍, ഗവര്‍ണറുടെ സ്റ്റേ നിലനില്‍ക്കില്ല സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഐ.വി.പ്രമോദ് നല്‍കിയ നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 mins ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം17 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version