Connect with us

കേരളം

നാലു ജില്ലകൾ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് …; ശ്രദ്ധിക്കുക നിയന്ത്രണങ്ങൾ ‍‍‍‍ലം​ഘിച്ചാൽ കർശന നടപടി

IMG 20210514 WA0106

കൊവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക‍്ഡൗൺ അർധരാത്രി മുതൽ ആരംഭിച്ചു. ജില്ലാ അതിർത്തികൾ വൈകിട്ടോടെ അടച്ചു. തിരിച്ചറിയൽ കാർഡുള്ള അവശ്യ വിഭാഗക്കാർക്കു മാത്രമേ യാത്രാനുമതിയുള്ളൂ. അകത്തേക്കും പുറത്തേക്കും യാത്രയ്ക്കായി ഒരു റോഡ് ഒഴികെ കണ്ടെയ്ൻമെന്റ് സോണുകളെല്ലാം അടച്ചു. 4 ജില്ലകളിലും ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.

ആഴ്ചയിൽ രണ്ടു ദിവസം മാത്രമെന്ന തീരുമാനം പിൻവലിച്ച്, സാധാരണ ലോക്ഡൗൺ മാത്രമുള്ള ജില്ലകളിലെ അതേ ക്രമമാക്കിയത്. ബാങ്കിങ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരുപോലെ പ്രവർത്തിക്കേണ്ടി വരുമെന്നതാണു കാരണം. പാൽ, പത്രം വിതരണം രാവിലെ 8 വരെ അനുവദിക്കും. ഈ സമയം വരെ മത്സ്യ വിതരണവും അനുവദിക്കും.

നാലു ജില്ലകളെയും മേഖലകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥർക്കു നിയന്ത്രണച്ചുമതല നൽകി. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. പൊലീസിന്റെ വാഹന പരിശോധനയും ബൈ‍ക്ക് പട്രോളി‍ങ്ങും കൂട്ടും. ഹോട്ടലുകൾക്ക് ഹോം ഡെലിവറി മാത്രമാകാം. 4 ജില്ലകളിലും പലവ്യഞ്ജനക്കടകളും ബേക്കറികളും ഇന്നു മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം.

മരുന്നു‍കടകളും പെട്രോൾ പമ്പുകളും തുറക്കും. വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും ഓൺലൈൻ പാസുമായി യാത്ര ചെയ്യാം. പ്ലമ്പർമാർക്കും ഇലക്ട്രിഷ്യ‍ൻമാർക്കും പാസോടെ അടിയന്തര യാത്രയാകാം. വിമാന, ട്രെയിൻ യാത്രകൾക്കും തടസ്സമില്ല.4 ജില്ലകളിലും 23 വരെയാണു ട്രിപ്പിൾ ലോക‍്ഡൗൺ. നാലിടത്തും കലക്ടർമാർ അധിക നിയന്ത്രണ ഉത്തരവുകളും പുറത്തിറക്കിയിട്ടുണ്ട്. മറ്റു 10 ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version