Connect with us

കേരളം

സംസ്ഥാനത്ത് 215 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; കൂടുതല്‍ നിയന്ത്രണങ്ങൾ സംബന്ധിച്ച് അവലോകന യോഗം തീരുമാനമെടുക്കും

Published

on

17 3

കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം ചേരും. സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ബുധനാഴ്ച നടക്കും.

പകൽ സമയത്തെ തിരക്ക് കുറയ്ക്കുകയാണ് അത്യാവശ്യമെന്ന അഭിപ്രായം ശക്തമാണ്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണോ എന്ന കാര്യം ചർച്ച ചെയ്യും. നാളെ ചേരുന്ന വിദഗ്ധ സമതിയോഗം നിലവിലെ സർക്കാർ നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിക്കും.

സംസ്ഥാനത്ത് രാത്രി പത്തുമുതൽ രാവിലെ ആറുവരെ കർഫ്യൂവും ആരംഭിച്ചു. ദേശീയപാതകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ എറണാകുളത്ത് 39 ഉം കോഴിക്കോട് 32 ഉം തൃശൂരിൽ 29 ഉം പഞ്ചായത്തുകൾ മുഴുവനായി ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചു. കൊല്ലത്ത് 22 ഉം പത്തനംതിട്ടയിൽ 17 ഉം പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗൺ.

അവശ്യ സാധനങ്ങളുടെ കടകൾ മാത്രമാവും ഇവിടങ്ങളിൽ പ്രവർത്തിക്കുക. ആശുപത്രി യാത്രകൾ, അവശ്യ സർവീസുകൾ, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകൾ, ദീർഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് രാത്രി കാല കർഫ്യൂവിൽ അനുമതിയുള്ളത്. മറ്റുള്ള അത്യാവശ്യ യാത്രക്കാർ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. രാത്രി കർഫ്യൂ ആരംഭിച്ചാൽ കെഎസ്ആർടിസി സർവീസുകളുമുണ്ടാകില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം22 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version