കേരളം
പ്രമുഖ ട്രേഡ് യൂണിയൻ നേതാവും മാധ്യമ പ്രവർത്തകനുമായ ബാലരാമപുരം കൃഷ്ണൻകുട്ടി അന്തരിച്ചു
പ്രമുഖ ട്രേഡ് യൂണിയൻ നേതാവും നെയ്ത്ത് തൊഴിലാളി സംഘടനാ ഭാരവാഹിയും മാധ്യമ പ്രവർത്തകനുമായ ബാലരാമപുരം കൃഷ്ണൻകുട്ടി അന്തരിച്ചു, 71 വയസായിരുന്നു.
ബാലരാമപുരം മുൻ പഞ്ചായത്ത് പ്രസിഡന്റാണ്. ദേശാഭിമാനിയുടെ ബാലരാമപുരം, നേമം മേഖലയിലെ ലേഖകനായി 51 വര്‍ഷമായി പ്രവർത്തിച്ചു വരികെയായിരുന്നു.
പ്രാദേശിക പത്ര പ്രവര്‍ത്തന രംഗത്ത് ഇത്രയധികം നാള് പ്രവര്‍ത്തിച്ച അത്യപൂര്‍വ്വത ബാക്കി വെച്ചാണ് കൃഷ്ണന്‍കുട്ടി വിടപറയുന്നത്.
ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ ആയി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും പ്രദേശിക ലേഖകനായി തുടര്‍ന്നു. 1970 കളില്‍ അദ്ദേഹം ബാലരാമപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു.
നെയ്യാറ്റിന്‍ക്കര താലൂക്കിലെ കൈത്തറി തൊഴിലാളി സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ്. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ആദരസൂചകമായി നാളെ ഉച്ചവരെ കടകൾ അടച്ച് അനുശോചനം അർപ്പിക്കുമെന്ന് ബാലരാമപുരം വ്യാപാരി വ്യവസായി സമിതി അറിയിച്ചു