Connect with us

കേരളം

നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി

Screenshot 2023 10 03 194328

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2023 ഒക്ടോബർ 4) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

തിരുവനന്തപുരം നഗരമേഖലയിലും മലയോര-തീര മേഖലയിലും മഴ ശക്തമാണ്. നെയ്യാറ്റിൻകര, വർക്കല, സിറ്റി എന്നിങ്ങനെ ഒട്ടുമിക്ക എ ഡബ്ല്യു എസ് സ്റ്റേഷനുകളിലും ശക്തമായ മഴ രേഖപ്പെടുത്തി. നഗരത്തിൽ പലയിടത്തും വെള്ളം കയറി. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാണ്. നെയ്യാറിലും കരമനയാറിലും ജലനിരപ്പ് ഉയരുന്നതായി കേന്ദ്രജലകമ്മീഷന്റെ മുന്നറിയിപ്പുണ്ട്.

മലയോരമേഖലയായ നന്ദിയോട്ട് കനത്ത മഴയിൽ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ആലുംകുഴി വാര്‍ഡിൽ വിപിൻ രാജിന്‍റെ വീടാണ് തകര്‍ന്നത്. വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ജഗതിപാലത്തിന് സമീപം കാൽവഴുതി വെള്ളത്തിലേക്ക് വീണ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. നേമത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version