Connect with us

കേരളം

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Published

on

cabinetmeeting.jpg

നിയമസഭാസമ്മേളനം ജൂൺ‌ 10 മുതൽ, b15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കരട് ബില്‍ അംഗീകരിച്ചു: പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു.

പത്മ പുരസ്‌കാരം പരിശോധനാ സമിതി: 2025-ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശിപാർശ ചെയ്യേണ്ടവരെ കണ്ടെത്തി, പരിഗണിച്ച്. അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി രൂപീകരിക്കും. മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി ഡോ. വേണു വി സെക്രട്ടറിയുമായിരിക്കും. മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്‌ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, കെ. ബി ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവര്‍ മെമ്പര്‍മാരാകും.

സര്‍ക്കാര്‍ ഗ്യാരണ്ടി: കെ ഫോണ്‍ ലിമിറ്റഡിന് വായിപയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. പ്രവര്‍ത്തന മുലധനമായി 25 കോടി രൂപ അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ ബാങ്കിന്‍റെ തിരുവനന്തപുരത്തുള്ള മെയിന്‍ ബ്രാഞ്ചില്‍ നിന്നും വായ്പയെടുക്കാനാണ് ഗ്യാരണ്ടി നല്‍കുക. ഗ്യാരണ്ടി കരാറില്‍ ഏര്‍പ്പെടാന്‍ ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍‌ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ട്രാക്ട് എഗ്രിമെന്‍റ് എക്സിക്യൂട്ട് ചെയ്യുന്നതിന് 28,11,61,227 രൂപയുടെ സര്‍ക്കാര്‍ ഗ്യരണ്ടി നല്‍കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം12 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം13 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം13 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം17 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം18 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം20 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

കേരളം21 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

കേരളം2 days ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

കേരളം2 days ago

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം; യുനെസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version