Connect with us

Uncategorized

അധികാരത്തിലെത്തിയാല്‍ രാഷ്‌ട്രീയ വേര്‍തിരിവ് പാടില്ല ; ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

Published

on

tgd 945273

അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഭരണപരമായ കാര്യങ്ങളില്‍ രാഷ്‌ട്രീയമായ വേര്‍തിരിവ് പാടില്ലെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി ആ ചട്ടക്കൂടില്‍ നിന്ന് മന്ത്രിമാര്‍ പ്രവര്‍ത്തിക്കണം. അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുള‌ള പക്ഷപാതിത്വവും പാടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മത്സരം കഴിഞ്ഞു.

ഇനി മുന്നിലുള‌ളത് ജനം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്കുള‌ള പരിശീലനപരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരെപ്പോലെ ഭരണപരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. അവരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതി ആശയം മുന്നോട്ടുവച്ചത് ഒരു ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ ഓര്‍മ്മിപ്പിച്ചു. മൂന്ന് ദിവസത്തേക്കാണ് ഭരണ പരീശീലന പരിപാടി. ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ ‘ഭരണസംവിധാനത്തെ അടുത്തറിയാം’ എന്ന വിഷയത്തില്‍ ആദ്യ ക്ലാസെടുത്തു.

ക്ളാസിനെത്തിയ മന്ത്രിമാരെ മുന്‍ ചീഫ് സെക്രട്ടറിയും ഐഎം‌ജി ഡയറക്‌ടറുമായ കെ.ജയകുമാര്‍ സ്വീകരിച്ചു. ദുരന്തങ്ങളും നേതൃത്വത്തിന്റെ വെല്ലുവിളികളും, മന്ത്രിമാര്‍ വകുപ്പുകളുടെ നേതാക്കള്‍ എന്നീ വിഷയങ്ങളിലും മന്ത്രിമാര്‍ക്ക് ഇന്ന് പരിശീലനം ലഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം15 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം16 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം17 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം18 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം19 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം20 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം21 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version