Connect with us

കേരളം

ഉത്ര കൊലപാതകം; സൂരജിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ വിപുലമായ പരിശോധന

Published

on

അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച കൊന്ന കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ചുമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്.


സൂരജ് രണ്ടു തവണ പാമ്പിനെ ഉപയോഗിച്ച് ഉത്രജയെ കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍ എന്നാല്‍ ഈ രണ്ടു സംഭവത്തിനും നേരിട്ട് ദൃക്‌സാക്ഷികളാരുമില്ല.


അതിനാല്‍ തന്നെ രണ്ട് പാമ്പുകളേയും സൂരജിനെ വിറ്റ സുരേഷിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇതോടൊപ്പം ശാസ്ത്രീയ തെളിവുകളുടെ കൂടെ ബലത്തില്‍ സൂരജിനെ ശിക്ഷ ഉറപ്പാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.


ക്രൈംബ്രാഞ്ചിനൊപ്പം റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും വീട്ടില്‍ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. ഉത്രയുടെ കുടുംബ നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് സംബന്ധിച്ച അന്വേഷണത്തിനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് വീട്ടിലെത്തിയത്. ഫോറന്‍സിക് സംഘവും സൂരജിന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്.
അതേസമയം കേസില്‍ സൂരജിനൊപ്പം കൂട്ടുപ്രതിയായ കല്ലുവാതുക്കല്‍ സുരേഷ് എന്ന സുരേഷ് കുമാറിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും എന്നാണ് സൂചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം7 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം8 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version