Connect with us

കേരളം

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തുണയായി പോള്‍ മാനേജര്‍ ആപ്പും

Published

on

votingWB 571 855

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ്(എന്‍ഐസി) ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വോട്ടെടുപ്പ് ദിവസവും തൊട്ടുമുമ്പുള്ള ദിവസങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനായാണ് ആപ്പ്.

മോക് പോളിംഗ്, പോളിംഗ്, വോട്ടെടുപ്പ് ദിവസത്തെ കൃത്യമായ ഇടവേളകളിലുള്ള വോട്ടിംഗ് ശതമാനം എന്നിവ ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാം.

സെക്ടറല്‍ ഓഫീസര്‍മാര്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസറാണ് ആപ്പിന്റെ ജില്ലാതല സാങ്കേതിക നോഡല്‍ ഓഫീസര്‍.

ജില്ലാ ഇലക്ഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ജില്ലാ നോഡല്‍ ഓഫീസറായും പ്രവര്‍ത്തിക്കും. ആപ്പിന്റെ പ്രാരംഭഘട്ട പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു.

പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം തെരഞ്ഞെടുപ്പ് പരിശീലന പരിപാടിയുടെ ഭാഗമായി നടക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version