Connect with us

കേരളം

പരുക്കൻ സ്വരം മാറി കൂളായി, പതിവ് രീതിയിൽ മാറ്റം വരുത്തി; എന്നിട്ടും പാളി ജെയ്കിന്‍റെ തന്ത്രം

Screenshot 2023 09 08 135630

അഞ്ച് പതിറ്റാണ്ട് കാലം പുതുപ്പള്ളിയുടെ ശബ്ദമായിരുന്ന ഉമ്മന്‍ ചാണ്ടിയോടും മകന്‍ ചാണ്ടി ഉമ്മനോടും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പുതിയ പരീക്ഷണമെന്ന നിലയിലായിരുന്നു പുതുപ്പള്ളിക്കാരനായ ജെയ്കിനെ സിപിഎം 2016ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്തിറക്കിയത്. 2016ലെ ആദ്യ മത്സരത്തില്‍ ജെയ്ക് മണ്ഡലത്തിലെ 33.4 ശതമാനം വോട്ടായ 44505 വോട്ട് നേടിയിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലെ 53.7 ശതമാനം വോട്ട് നേടിയിരുന്നു 71597 വോട്ടാണ് ഉമ്മന്‍ ചാണ്ടി നേടിയത്. 2011 തെരഞ്ഞെടുപ്പിലേക്കാള്‍ ഇടതുപക്ഷത്തിന്‍റെ നില മെച്ചപ്പെടുത്താന്‍ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു.

എന്നാല്‍ 2021ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തല്‍ മാത്രമല്ല മറിച്ച് ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കുന്നതായിരുന്നു ജെയ്ക്കിന്‍റെ പോരാട്ടം. മണ്ഡലത്തിലെ 41.4 ശതമാനം വോട്ട് നേട്ടവുമായി ജെയ്ക് വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് ക്യാംപുകളില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തിലും വലിയ ഇടിവുണ്ടാക്കാന്‍ ജെയ്കിന് സാധിച്ചെങ്കിലും അന്തിമ വിജയം ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരുന്നു. മണർകാട് പഞ്ചായത്തിലും പാമ്പാടി പഞ്ചായത്തിലും ജെയ്ക് സി തോമസിന് കിട്ടിയ വോട്ടുകളായിരുന്നു 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കുന്നതില്‍ നിര്‍ണായകമായത്. 8000ല്‍ അധികം വോട്ടോടെ ഉമ്മന്‍ ചാണ്ടി ജയിച്ചെങ്കിലും അതൊരു നിറം കെട്ട ജയമായി കോണ്‍ഗ്രസുകാര്‍ വരെ വിലയിരുത്തിയിരുന്നു.

എന്നാല്‍ ഇതിനെല്ലാമുള്ള മറുപടിയാണ് കുഞ്ഞൂഞ്ഞിന്‍റെ മകന് മിന്നും വിജയം സമ്മാനിച്ച് പുതുപ്പള്ളി 2023 ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയത്. സഹതാപ തരംഗം ആഞ്ഞടിച്ച ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 61 ശതമാനത്തിലധികം വോട്ട് നേടിയാണ് ചാണ്ടി ഉമ്മന്‍ ജയിക്കുമ്പോള്‍ 2021നെ അപേക്ഷിച്ച് പതിനായിരത്തോളം വോട്ടിന്‍റെ കുറവിലാണ് ജെയ്ക് ഹാട്രിക് തോല്‍വി ഏറ്റുവാങ്ങുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ തന്നെ പ്രതികരണങ്ങളിലും പതിവ് രീതിയില്‍ നിന്ന് മാറി കൂള്‍ മോഡില്‍ ജെയ്കിന് കാണാന്‍ സാധിച്ചിരുന്നു. വികസനം മുന്നില്‍ നിർത്തിയുള്ള പോരാട്ടത്തില്‍ പതിവ് രീതിയില്‍ നിന്ന് വിഭിന്നമായ പ്രതികരണങ്ങളിലൂടെ ശ്രദ്ധ നേടാന്‍ ജെയ്കിന് കഴിഞ്ഞിരുന്നുവെങ്കിലും പുതുപ്പള്ളിയുടെ മനസ് കുഞ്ഞൂഞ്ഞിനൊപ്പം നിന്നതോടെ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version