കുതിരാൻ പാലത്തിന് മുകളിൽ കാർ ട്രെയിലർ ലോറിയിലേക്ക് ഇടിച്ചുക്കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അഞ്ച് പേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കാർ...
പാലക്കാട് പട്ടാമ്പി കൊപ്പത്ത് റോഡിലേക്കിറങ്ങിയ ഒരു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുകാർ അറിയാതെ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയത് കാർ യാത്രികനാണ്. കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഒക്ടോബർ 28-നാണ് സംഭവം. കുട്ടി വഴിയിലേക്കിറങ്ങുന്നതും, റോഡിലെത്തിയ കുട്ടിയെ റോഡിലൂടെ പോവുന്ന...
ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ഉണ്ടായതായി റിപ്പോർട്ട്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള അപകടങ്ങൾക്കും മരണങ്ങൾക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു....
സംസ്ഥാനത്ത് ഇന്ന് മുതൽ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്. 1000 രൂപയാണ് പിഴ തുക. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ ലംഘനങ്ങൾ...
റോഡിലെ അറ്റകുറ്റപ്പണികൾ സമയബദ്ധമായി പരിഹരിക്കാത്തതുകാരണം അപകടമുണ്ടായാൽ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ.) മുന്നറിയിപ്പ്. റോഡിലെ പ്രശ്നങ്ങൾ കാരണമുള്ള ഗുരുതരമായ അപകടങ്ങൾക്കും അപകടമരണങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടിവരുമെന്നും അതോറിറ്റി സർക്കുലറിൽ വ്യക്തമാക്കി....
സ്കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണ് വനിതാ ക്ലീനര്‍ മരിച്ചു. പാനൂര്‍ പാറേമ്മല്‍ യുപി സ്കൂള്‍ ബസിന്റെ ക്ലീനര്‍ പൊയില്‍ സരോജിനി (65) ആണ് മരിച്ചത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം....