Connect with us

കേരളം

ലെയിൻ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതൽ പിഴ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

സംസ്ഥാനത്ത് ഇന്ന് മുതൽ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്. 1000 രൂപയാണ് പിഴ തുക. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചെറിയ ലംഘനങ്ങൾ എന്ന് വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ വാരം ഉപയോഗിക്കുകയാണെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തിൽ ആയിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാൽ മറ്റു ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും പരിശോധന കർശനമാക്കും.

ലെയ്ൻ ട്രാഫിക് നിയമങ്ങൾ / നിർദേശങ്ങൾ

∙ നാലുവരി / ആറുവരിപ്പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ റോഡിന്റെ ഇടതു വശം ചേർന്നു മാത്രമേ പോകാവൂ.

∙ വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം.

∙ ലെയ്ൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കുക.

∙ റോഡിന്റെ വലതു വശത്തെ ലെയ്നിൽ ഒരു കാരണവശാലും വാഹനം നിർത്തിയിടരുത്.

∙ റോ‍ഡിന്റെ ഇടതുവശത്ത് അനധികൃത പാർക്കിങ് പാടില്ല

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം10 hours ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം1 day ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം1 day ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം3 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം3 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം3 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ