കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്കി....
ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളേജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര് ബിന്ദു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം....
ആലപ്പുഴ ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സമുദായിക പൊതു പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവഹം, മരണാനന്തര...
കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിയന്ത്രണം. ജനുവരി 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് ദര്‍ശനം മാറ്റി വെയ്ക്കാന്‍ അഭ്യര്‍ഥിച്ച് സന്ദേശം അയക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ...
സംസ്ഥാനത്ത് ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം. ഒമൈക്രോണ്‍ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് വ്യാഴാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദേവാലയങ്ങളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകള്‍ക്കാണ് നിയന്ത്രണം. രാത്രി പത്തിന് ശേഷം...
ക്രിസ്മസ് കരോളിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് കേരള പൊലീസ്. പൊലീസ് അത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്കി. കരോളിന്...
ശബരിമല തീർത്ഥാടനം നിരോധിച്ചു. പമ്പാ ത്രിവേണിയിൽ വെള്ളം കയറിയതിനാലും പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത ഉള്ളതിനാലും അപകടസാധ്യത ഒഴിവാക്കാനാണ് നിയന്ത്രണം. ഇന്ന് ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. ബുക്ക് ചെയ്ത് ശബരിമലയിലേക്ക് പുറപ്പെട്ടവർ അതാത് സ്ഥലങ്ങളിൽ തുടരണമെന്നാണ്...
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക. ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്കി. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശ. കേരളത്തില്‍ പരിശോധന...
സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടർന്നാണ് നാളത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക്...
മദ്യം വാങ്ങാൻ ആർടിപിസിആർ ഫലമോ വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയതിന് പിന്നാലെ രേഖകൾ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ മടക്കിയയച്ച് ബെവ്കോ.തിരുവനന്തപുരം ജില്ലയിലും പലയിടത്തും രേഖകള്‍ ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചതായാണ് റിപ്പോർട്ട്. ഉത്തരവ് കർശനമായി നടപ്പാക്കാനാണ് ബെവ്കോ ജീവനക്കാർക്ക്...
ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗൺ ഇളവ് നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ബക്രീദ് പ്രമാണിച്ച്...
കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഗുണത്തേക്കാള്‍ ഏറെ ദോഷകരമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇനിയും ശമിച്ചിട്ടില്ലാത്ത അവസ്ഥയിലാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അശാസ്ത്രീയമായ നിലപാടുകള്‍ ഈയിടെയായി കണ്ടുവരുന്നു. ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന ലോക്ക് ഡൗണ്‍...
കേരളത്തിൽ നിന്നു സംസ്ഥാനത്തേക്ക് വരുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കർണാടക. സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടക അറിയിച്ചു. അതേസമയം രണ്ട് ഡോസ്...
സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും....
ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവായി. ടെലിവിഷന്‍ പരിപാടികള്‍ക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം...
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു. https://pass.bsafe.kerala.gov.in...
മലപ്പുറത്ത് കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്...
തദ്ദേശ തെരഞ്ഞടുപ്പ് അടുക്കുന്നതോടെ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള നിര്‍ബന്ധ ക്വാറന്റൈന് അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബംഗളൂരുവിലെയും ചെന്നൈയിലെയും വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന്...
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുക. തിരുവനന്തപുരം നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും...