ഝാർഖണ്ഡിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ ബന്ധുക്കൾ തല്ലിക്കൊന്നു. വളർത്തു പന്നികൾ കൃഷി നശിപ്പിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. വടിയും കാർഷികോപകരണങ്ങളുമായി എത്തിയ 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ്...
പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. 17ാമത് ലോക്സഭയുടെ 13-ാമത് സമ്മേളനമാണ് ചേരുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ചു ദിവസത്തേക്ക് ചേരുന്ന സമ്മേളനത്തില്‍ ക്രീയാത്മാകമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി...
ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സർക്കാർ. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം സംസ്ഥാന പദവി എപ്പോള്‍ പുനഃസ്ഥാപിക്കാമെന്നതിൽ സമയ പരിധി നിശ്ചയിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി....
ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റിൽ...
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ചന്ദ്രന്റെ പര്യവേക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം പ്രഗ്യാന്‍ റോവര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റോവര്‍ സള്‍ഫള്‍ സാന്നിധ്യം പരിശോധിക്കുന്ന പരീക്ഷണദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുകയാണ്. അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ...
2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്കി ബിജെപി. ദി ടെര്‍മിനേറ്റര്‍ എന്ന ചലച്ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെ പോസ്റ്ററില്‍ നരേന്ദ്രമോദിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ബിജെപി ചിത്രം പ്രചരിപ്പിക്കുന്നത്. അര്‍നോള്‍ഡ് ഷ്വാസനെഗറിന്റെ...
വാന നിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും...
ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം കണ്ടെത്തിയത്. പ്രഗ്യാന്‍ റോവറിലുള്ള ലേസര്‍ ഇന്‍ഡസ്ഡ് ബ്രേക്സൗണ് സ്പെക്ട്രോസ്കോപ് (എല്‍ഐബിഎസ്) എന്ന ഉപകരണം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്രോപരിതലത്തില്‍...
വിദ്യാര്‍ത്ഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സ്കൂള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേഷ് പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയാണ് പൊലീസിന്റെ പിടിയിലായത്. പ്രിന്‍സിപ്പാലിനെ അറസ്റ്റ് ചെയ്യണമെന്ന് കാട്ടി ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍പ്രദേശ്...
സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. ഈ ശനിയാഴ്ച പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ...
ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്രക്ക് ഉപാധികളോടെ അനുമതി. ക്ഷേത്ര ദർശനം നടത്താനും അനുമതി. ചെറിയ സംഘങ്ങളായി പൊലീസ് സുരക്ഷയിൽ ക്ഷേത്ര ദർശനം നടത്താം. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ജലാഭിഷേക യാത്ര നടത്താൻ...
ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ്...
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവുണ്ടെന്ന് കോടതി...
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൻ ച്രോയിൽ നീരജ് ചോപ്ര സ്വർണം നേടി. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍...
ഉത്തർപ്രദേശിൽ ഒരു മതവിഭാഗത്തിൽപ്പെട്ട കുട്ടിയെ മറ്റു മതവിഭാഗത്തിൽപ്പെട്ട കുട്ടികളെ കൊണ്ട് മുഖത്ത് അടിപ്പിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്കൂൾ അടച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്. അധ്യാപികക്കെതിരെ പൊലീസ് എടുത്ത കേസ്...
മലയാളി യുവതിയെ ബംഗളൂരുവിൽ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന...
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിൻ അഹിർവാർ എന്ന 18 കാരനാണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നൽകിയ ലൈംഗികപീഡന കേസ് പിൻവലിക്കാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികൾ...
പശ്ചിമ ബംഗാളിലെ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം. ദത്തപുക്കൂറിലെ അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാനാണ് സാധ്യത. സ്ഫോടനത്തിൽ പരിക്കേറ്റ നിരവധി പേരെ ബരാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ...
ഉത്തർപ്രദേശിൽ അധ്യാപികയുടെ ആഹ്വാനപ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠികൾ മർദിച്ച സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്ന് വിമർശനം. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇത്തരം പ്രവണതകൾ...
എസ്പിജി ജവാന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിയ മോദി തന്റെ ഒപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് വൈദ്യസഹായം...
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രംഗത്ത്. താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്ന് തൃപ്ത ത്യാഗി പറയുന്നു. കഴിഞ്ഞ ദിവസമാണ്...
വനിതാ ജീവനക്കാര്‍ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷന് ബാര്‍ കൗണ്‍സിലിന് പരാതി നല്കി. കേരള ഹൈക്കോടതിയിലെ വനിതാ ജീവനക്കാര്‍ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ചായിരുന്നു അഭിഭാഷകന്റെ...
മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് ആറ് പേര് മരിച്ചു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 55 പേരാണ് കോച്ചിലുണ്ടായിരുന്നത്. സ്ലീപ്പർ കോച്ചിലാണ്...
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ക്ക് കഴിയില്ലെന്ന് സർവേ ഫലം. ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ നടത്തിയ സർവേയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 306 സീറ്റുകളുമായി...
69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ ഐ.എസ്.ആര്. ഓ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി; ദ നമ്പി എഫക്ട് ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന് ആര്. മാധവന്...
ചന്ദ്രയാന്‍ 3ന്റെ ചരിത്ര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന് പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. “ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആര്‍ഒയ്ക്കും...
ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. അഭിമാന നിമിഷത്തിൽ ഇസ്രോയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ...
ഇന്ത്യൻ പതാക പോസ്റ്റ് ചെയ്ത് ഡബ്ല്യുഡബ്ല്യുഇ താരവും നടനുമായ ജോൺ സീന. ചന്ദ്രയാൻ 3 ലാന്‍ഡിങ്ങിന് മണിക്കൂറുകൾ മുമ്പാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പങ്കിട്ടത്. പക്ഷേ ഒരു അടിക്കുറിപ്പും പോലും...
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും കൈയ്യടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗിനിടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്ക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും...
ഭൂമിയിൽ സൂര്യൻ അസ്തമിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. പൊന്നമ്പിളി ഇതാ ഇന്ത്യൻ കൈക്കുമ്പിളിൽ. നീണ്ട കാത്തിരിപ്പും ചങ്കിടിപ്പിന്റെ അവസാന നിമിഷങ്ങളും പിന്നിട്ട് ഇന്ത്യ ചന്ദ്രനെ തൊട്ടു. നാലു വർഷം മുമ്പ് അവസാനനിമിഷം കൈവിട്ട...
ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമെന്ന് ഐഎസ്ആർഒ. ദൗത്യം നിർണായക ഘട്ടത്തിലേക്ക്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുന്നത് വൈകിട്ട് 5.45 മുതൽ. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും...
കടുത്തവേനലില്‍ നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ആശ്വാസവുമായി ‘എസി’ ഹെല്‍മെറ്റ്. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്. എട്ടുമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍...
ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്ന പ്രതീക്ഷയിൽ രാജ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന...
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജനപ്രിയ വാഗ്ദാനങ്ങള്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ നല്‍കുമെന്നും പാചകവാതക വില 500...
ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ചില...
ജമ്മു കശ്മീരിലെ പൂഞ്ചില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ബാലാകോട്ട് സെക്ടറില്‍ വെച്ച് ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍...
ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ...
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു എന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനം. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രമാണ് പ്രകാശ് രാജ്...
ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിനെതിരായ ഹർജി കോടതി തള്ളി. തൂത്തുക്കുടിയിൽ ഊർകാത്ത സ്വാമി ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിന് എതിരായിട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. പള്ളി പണിയുന്നതിൽ ഹർജിക്കാരന് എന്താണ് പ്രശ്നം എന്ന് ചോദിച്ചാണ്...
കേരളത്തിൽ ‘വീണ സർവീസ് ടാക്സ്’ നിലനിൽക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷൻ നൽകണമെന്നും അഴിമതി,പ്രീണനം,കുടുംബാധിപത്യം എന്നിവയിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതിയിൽ നിന്ന്...
പട്നയിലെ ‘അടൽ ബിഹാരി വാജ്പേയി’ പാർക്കിനെ ‘കോക്കനട്ട് പാർക്ക്’ എന്ന് പുനർനാമകരണം ചെയ്ത് ബീഹാർ സർക്കാർ. വനം-പരിസ്ഥിതി വകുപ്പിന്റേതാണ് നടപടി. കങ്കർബാഗിൽ സ്ഥിതി ചെയ്യുന്ന പാർക്കിന്റെ പേര് മുമ്പ് ‘കോക്കനട്ട് പാർക്ക്’ എന്നായിരുന്നു. 2018 ൽ...
സവാള കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ വിൽപന നടത്താൻ കേന്ദ്രം. നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി ഇന്ന് മുതൽ വിൽപന തുടങ്ങും. സവാള വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ...
ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ...
സാമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാങ്കോങ് ട്രിപ്പ്. വയനാട് സന്ദര്‍ശനത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പാങ്കോങ് ട്രിപ്പ്. ഓഗസ്റ്റ് 12,13 തീയതികളിലായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയിരുന്നത്. ഇത് കഴിഞ്ഞ് ഏതാനും...
രാജ്യത്തിന്റെ പുരോഗതിയുടെ തെളിവാണ് ബംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിലുള്ള ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേംബ്രിഡ്ജ് ലേഔട്ടിലുള്ള ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കാണുമ്പോൾ ഓരോ...
വിദ്വേഷപ്രസംഗങ്ങൾ ഏത് വിഭാഗങ്ങൾ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. ഇതിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ എടുക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. നൂഹ് സംഘർഷത്തിന് ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹർജി...
നിര്‍ണായക ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ ദൗത്യം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെട്ടു. ചന്ദ്രോപരിതലത്തിന്റെ 100 കിലോമീറ്റര്‍ മുകളിലെത്തിയശേഷമായിരുന്നു വേര്‍പെടല്‍. നിര്‍ണായക ഘട്ടം വിജയകരമായി പിന്നിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. നാളെ വൈകീട്ട് നാലുമണിക്കാണ്...
മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ജാര്‍ഖണ്ഡ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടതില്ല. നേരത്തെ റാഞ്ചിയിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. പ്രദീപ് മോദിയാണ് കേസിലെ ഹര്ജിക്കാരന്....
ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക്...
ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രണ്ട് വ്യത്യസ്ത പരിപാടികളിൽ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയിൽ കുഴഞ്ഞുവീണു. ആരോഗ്യമന്ത്രി ഡോ.പ്രഭുറാം ചൗധരി മാർച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാൻ റെയ്സണിലെ ഒരു വേദിയിലിരിക്കെ കുഴഞ്ഞുവീണു. സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ...