മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകാർക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിന്റെ മുകൾ ഭാഗവും സൈഡിലെ...
ഇടുക്കി മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. ഡീന്‍ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും ചേര്‍ന്ന് കുടുംബത്തിന് ചെക്ക് കൈമാറി. സുരേഷിന്റെ ബന്ധുവിന്...
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. ആനയിറങ്കല്‍ -ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ആദ്യം ഒഴിപ്പിച്ചത്. ജില്ലാ കലക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി. അടിമാലി സ്വദേശി റ്റിജു...
ഇടുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ ഒരുങ്ങുന്നു. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാം മൈലിലെ പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്തുള്ള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന് സമീപമാണ് ഷീ ലോഡ്ജ് നിർമിക്കുന്നത്. ഡിസംബറിൽ ഉദ്ഘാടനം നടത്താനാണ്...
പൊതുസ്ഥലത്ത് മദ്യലഹരില്‍ എത്തിയ കമിതാക്കളെ പൊലീസെത്തി മുറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് മൂന്നാര്‍ ടൗണിലെത്തിയ കമിതാക്കള്‍ മദ്യലഹരിയില്‍ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരും മൂന്നാറില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്. രാവിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇരുവരും...
മൂന്നാറിൽ മാട്ടുപ്പെട്ടി എക്കോപോയിന്റിൽ പടയപ്പയുടെ ആക്രമണം. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് കാട്ടാന വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തിയത്. മാട്ടുപ്പെട്ടി എക്കോപോയിന്റിലെ പെട്ടിക്കടകൾ തകർത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ അകത്താക്കുകയായിരുന്നു. അതിനു ശേഷം ആന കാടുകയറി. ആനയെ...
മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ പരാക്രമം. വാഹന യാത്രക്കാരെ ഒറ്റക്കൊമ്പൻ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. പാലക്കാട് അട്ടപ്പാടി ഷോളയൂരിലെ ജനവാസമേഖലയിലും ഒറ്റയാനിറങ്ങി. കഴിഞ്ഞദിവസം മാട്ടുപെട്ടി ഇക്കോ പോയിന്റ സമീപത്ത്...
മൂന്നാറിൽ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 തവണ കാട്ടാനകൾ തൻ്റെ കട അക്രമിച്ചിട്ടുണ്ടെന്ന് കടയുടമ പുണ്യവേൽ പറഞ്ഞു. അതേസമയം മറ്റു...
രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. (www.eravikulamnationalpark.in) 2880...
സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി. ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു...
ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചത്. ഇതിന്റെ പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചിത്. രണ്ട്...
വീടൊഴിയാന്‍ ആവശ്യപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് റവന്യു വകുപ്പിന്റെ നോട്ടീസ്. മൂന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമി പുറമ്പോക്ക് ആയതിനാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പൊലീസ്...
മൂന്നാർ രാജമല നൈമക്കാട് ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ അക്രമിച്ചുകൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളില്‍ കുടുവെച്ചതിനാല്‍ രാത്രിയോടെ കുടുങ്ങുമെന്നാണ് വനപാലകരുടെ പ്രതീക്ഷ....
കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചില്‍. മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മണ്ണിടിച്ചില്‍ തുടര്‍ച്ചയായതോടെ, പഴയ മൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന്...
മൂന്നാറിലെ ഹൈഡൽ പാര്‍ക്ക് നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച് റവന്യൂവകുപ്പ്. എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള കോടതി ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ എൻഒസി നൽകാനാവില്ലെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി...
മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സൗജന്യ പരിശോധന പദ്ധതികളുടെ ഭാഗമായി പരിശോധിച്ച 600 പേരില്‍ 6 പേര്‍ക്ക് ക്യാന്‍സര്‍ രോഗം തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും അതിലധികം സാധാരണക്കാരും വസിക്കുന്ന മൂന്നാര്‍ മേഖലയില്‍ ക്യാന്‍സര്‍...
മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രി. അഞ്ചു വര്‍ഷത്തിനിടയിലെ ശക്തമായ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുംശൈത്യമാണ് മൂന്നാറിലും വട്ടവട മേഖലയിലും അനുഭവപ്പെടുന്നത്. കൂടാതെ, പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളില്‍ കടുത്ത തണുപ്പാണ്...
മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചാണ് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പാര്‍ക്ക് അടച്ചിടുന്നത്. 223 വരയാടുകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. നീലഗിരി താര് എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ് ഇരവികുളം...