തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.27 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തുകഴിഞ്ഞു. വയനാട്ടില്‍ 27.44 ശതമാനവും പാലക്കാട് 26.18 ശതമാനവും തൃശൂരില്‍ 26.41 ശതമാനവും എറണാകുളത്ത്...
കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് ഇന്ന് ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലേക്കുള്ള തപാല്‍ വോട്ടെടുപ്പാണ് തുടങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക...
കൊവിഡ് 19 ബാധിതര്‍ക്കും ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. കൊവിഡ് പോസിറ്റീവ് ആയവരേയും ക്വാറന്റൈയിനില്‍ കഴിയുന്നവരേയും സ്പെഷ്യല്‍ വോട്ടേഴ്സായാണ് (എസ് വി) പരിഗണിക്കുക. ഇവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സ്പെഷ്യല്‍...
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ്(എന്‍ഐസി) ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍...
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തവണ വീടുകളിലെത്തും. ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമാണ് കമ്മീഷന്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം ഇന്ന് അനുവദിക്കും. വിമതരെ പിന്‍വലിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മൂന്ന് മുന്നണികളും. സംസ്ഥാനത്തെ സ്ഥാനാര്‍ഥി ചിത്രം ഇന്ന് വൈകീട്ടോടെ...
സ്വന്തം ശബ്ദത്തില്‍ വോട്ടഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ബി.എസ്.എന്‍.എല്‍. സഹായം നല്‍കും. പ്രചാരണം അവസാനിപ്പിക്കുന്നതിന് 48 മണിക്കൂര്‍മുമ്പുവരെ വോട്ടുതേടാന്‍ ബി.എസ്.എന്‍.എല്‍. അവസരമൊരുക്കും. ഔട്ട് ബൗണ്ട് കോളിങ്, പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണ്‍ എന്നീ സൗകര്യങ്ങളാണ് ബി.എസ്.എന്‍.എല്‍. പ്രചാരണത്തിനായി ഒരുക്കുന്നത്....
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികള്‍ സ്വീകരിക്കാവൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. സ്ഥാനാര്‍ത്ഥി, നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്കാന് സാധിക്കുക. നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ്...
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യു.ഡി.എഫ്...
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ ആർക്കും വോട്ട് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ നോട്ട എന്ന ബട്ടൻ അവിടെ കണ്ടെന്ന് വരില്ല, പകരം എൻഡ് (End) എന്ന ബട്ടൻ ആയിരിക്കും ഉണ്ടാവുക. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർഥികളുടെ...
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ട്രേറ്റുകളിലെ ഇലക്ഷന് വിഭാഗം ഓഫീസുകള്‍, വരണാധികാരികളുടെ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകള്‍ എന്നിവ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ജീവനക്കാര്‍ക്ക്...
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള തീയ്യതി ഇന്ന് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23നാണ്. ഈ മാസം 12 മുതലായിരുന്നു പത്രിക സമര്‍പ്പണം ആരംഭിച്ചത്. ഇന്നലെ...
തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ തലത്തില്‍, വരണാധികാരിയല്ലാത്ത...
തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാൻ ജില്ലകളിൽ സമിതി. പരാതികള്‍ പരിശോധിക്കുക കളക്ടർ ചെയർമാനായ ജില്ലാ സമിതികളായിരിക്കും. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിലാണ് നടക്കുക. ഡിസംബർ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,...
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രികാ ഇന്നു മുതല്‍ സമര്‍പ്പിക്കാം. കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും ക്വാറന്റൈന് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന്...
തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിട്ടാണ് നടത്തുക. ഒന്നാംഘട്ടം ഡിസംബര്‍ 8ന് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ഇടുക്കി, രണ്ടാംഘട്ടം ഡിസംബര്‍ 10 ന് കോട്ടയം,എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ...
തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കി. വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളുടെ നിശ്ചിതദൂരപരിധിയില്‍ രാഷ്ട്രീയകക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക് ഉപയോഗിക്കരുത്. വോട്ടെടുപ്പിന്റെ വിജ്ഞാപനം വരുന്നതുമുതല്‍ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി....
തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. രണ്ട് ഘട്ടമായാണ് വോട്ടടെുപ്പ് നടത്തുക. ചര്‍ച്ചകളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കിയതോടെ ഉടന്‍ വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. തീയ്യതി ഇന്നോ നാളയോ പ്രഖ്യാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത...
സംസ്ഥാനത്ത് ഇപ്രാവശ്യം തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താനാവില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുവായ ചര്‍ച്ചയാണ് നടന്നത്. എല്ലാ...
തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തരുതെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എയുടെ ഉപവാസം. സെക്രട്ടേറിയറ്റിനു മുന്നിലാണ് എംഎല്‍എ ഉപവാസമിരുന്നത്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശതിരഞ്ഞെടുപ്പും നടത്തിയാല്‍ മതിയെന്നാണ്...
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പൂര്ത്തിയാകുന്നത്വരെ സ്ഥലം മാറ്റം പാടില്ല. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവന്‍ മാര്‍ക്കും നിര്‍ദ്ദേശം നല്കി....
കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ്...
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്ന് കൂടി സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പേര് ചേര്‍ക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക്...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍,...
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബർ അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ ട്വന്റിഫോറിനോട് പറഞ്ഞു....