നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം. പെരുമ്പാവൂർ ബോയ്സ് സ്കൂളിന് നിർദേശം നൽകി സ്വാഗത സംഘം ചെയർമാൻ. പരാതിക്കാർക്ക് വരാൻ വേണ്ടിയാണ് മതിലും കൊടിമരവും പൊളിച്ചു നീക്കുന്നത്. നവകേരള ബസിന് സ്കൂളിനുള്ളിൽ...
മദ്യപിച്ച് വാഹനമോടിച്ച രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയിൽ. പിടിയിലായത് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു....
കുസാറ്റ് അപകടത്തിൽ 25 വിദ്യാർത്ഥികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ചികത്സയിലുള്ളത് 18 പേർ. ഐസിയുയിൽ ഉള്ളത് ഏഴ് പേർ. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-745 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ...
കാസര്‍കോട് ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റിലായി. 28.5 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പുലർച്ചെ 3.15ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് തുരുത്തിയിൽ വച്ചാണ് പടന്ന സ്വദേശി റസീൽ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയത്....
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 46,000ലേക്ക് നീങ്ങുന്ന സ്വര്‍ണവില ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. 45,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5735 രൂപയാണ്...
തൃശ്ശൂര്‍ കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്. ‘കൊണാര്‍ക്ക് കണ്ണന്’ എന്ന ആനയാണ് ഇടഞ്ഞത്. മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ഇന്നലെ...
കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. തൃക്കാക്കര എസിപി ബേബി പി വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. സംഗീത നിശ...
സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്ക്കാന് അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷന്‍കടകള്‍വഴി 10 രൂപയ്ക്ക് വില്‍പ്പന നടത്തുക....
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കേരളം, കര്‍ണാടക, ലക്ഷദ്വീപ്...
രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് എന്ന...
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ തായ്ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ ഇത് തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ...
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. പെർമിറ്റ്...
റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. വണ്ടി ചെക്ക് കേസിലാണ് ഗിരീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടിൽ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്....
നവകേരള സദസ്സിനായി കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കു നേരെ ജില്ലയിൽ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉയർന്നതോടെ പല കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കരുതൽ തടങ്കലിലാക്കി. കൊടുവള്ളിയിലെ പാർട്ടി പ്രവർത്തകരെയാണ് പൊലീസെത്തി പിടികൂടി കരുതൽ തടങ്കലിലാക്കിയത്. കൊടുവള്ളി മണ്ഡലം കോൺഗ്രസ്...
കുസാറ്റിൽ നാല് പേരുടെ മരണത്തിലേക്ക് നയിച്ച അപകടം നടക്കുന്നതിന് തൊട്ടുമുമ്പുളള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗേറ്റ് തുറന്ന് നൽകിയതോടെ ആളുകൾ കൂട്ടത്തോടെ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ ഒരാൾ മൊബൈലിൽ...
പഠിച്ചു മുന്നേറണമെന്ന ആഗ്രഹം സാധിക്കാനാണ് പോളിടെക്നിക് പഠനം കഴിഞ്ഞ് കിട്ടിയ ജോലി ഉപേക്ഷിച്ച് കൂത്താട്ടുകുളത്തുകാരൻ അതുൽ തമ്പി കുസാറ്റിൽ എൻജിനിയറിങ് ബിരുദത്തിന് ചേർന്നത്. പക്ഷേ ആഗ്രഹിച്ച് പ്രവേശനം നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായൊരു അപകടത്തിൽ മരണത്തിനു...
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും...
നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസിന് പരാതി. അപകടത്തിന് ഉത്തരവാദി കൃത്യമായ സുരക്ഷ ഒരുക്കാത്ത കുസാറ്റ് വിസിയാണെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിലെ അഭിഭാഷകനായ...
2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റോബിൻ ബസ് നടത്തിപ്പുകാരൻ റോബിൻ ഗിരീഷിനെ കോടതി അവധിയായതിനാൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കും. പാലാ ജനറൽ ആശുപത്രിയി കൊണ്ടുപോയി റോബിൻ ഗിരീഷിൻ്റെ വൈദ്യപരിശോധന പൂർത്തിയാക്കിയിരുന്നു. ഗിരീഷുമായി പോലീസ്...
കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളക്കര. അവിചാരിതമായി നടന്ന സംഭവത്തിൽ നാലു പേരാണ് മരണമടഞ്ഞത്. നിരവധി പേർ സംഭവത്തിന്റെ ഞെട്ടലും വേർപാട് സംഭവിച്ച കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകളുമായി രംഗത്ത് എത്തുകയാണ്. ഈ അവസരത്തിൽ നടൻ...
കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷ വിമർശനമുയര്‍ത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി....
ചൈനയിൽ പടർന്നു പിടിച്ച അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിൽ നൂറ് കണക്കിന് കുട്ടികളിലാണ് അജ്ഞാത ന്യൂമോണിയ പടർന്നു പിടിച്ചത്....
2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ....
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനാണ് നിര്‍ദേശം. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന...
കളമശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിന്റെ ഇന്നത്തെ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി. രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും...
കൊച്ചി കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ...
കുസാറ്റിൽ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തെ കുറിച്ച് വിശദീകരിച്ച് ദൃക്സാക്ഷിയായ വിദ്യാർത്ഥി. ആദ്യം വന്നവർ കാലിടറി വീഴുകയും ഇതിന് മുകളിലേക്ക് മറ്റ് വിദ്യാർത്ഥികളും വീണാണ് അപകടം സംഭവിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു....
കൊച്ചി കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ടുകൾ. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയാണ് അപകടം. നാല് പേരും ആശുപത്രിയിൽ...
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ പ്രതിഭാഗം...
കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്. ഐസകിന് ഉത്തരവ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. മസാല ബോണ്ടില്‍...
കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം...
കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ 13 കാരൻ ജെറാൾഡ് ജിം ആശുപത്രി വിട്ടു. പൊളളലേറ്റ മുറിവുകൾ ഭാഗീകമായി ഉണങ്ങിയെങ്കിലും, സ്ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകൾ മായാതെയാണ് കാലടി സ്വദേശിയായ ജെറാൾഡ് ജിം വീട്ടിലേക്ക്...
കേരള മോഡലിനെയും എൽഡിഎഫ് സർക്കാരിനെയും പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേരളത്തിലും 5 വർഷത്തിൽ ഭരണം മാറുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ അത് മാറി. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാലാണ് കേരളത്തിൽ സിപിഐഎമ്മിന്...
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ റേഷന്‍...
കേരളത്തില്‍ മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 45,680 രൂപയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,710 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപ ഉയര്‍ന്ന്...
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ...
കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് മാർച്ച് നടത്തി KSRTCയിലെ INTUC യൂണിയൻ. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. 12 ഓളം ആളുകളാണ് പ്രതിഷേധവുമായി...
സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 629 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച്...
ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി പോരാട്ടം. മത്സരം രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ്. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും തിരിച്ചെത്തും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരം നടക്കുന്നതിനാല്‍ ഇന്ന്...
മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്,...
മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേരളത്തിൽ നിന്ന് ഒരാളെ കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം ചെയ്യുന്നയാളാണ് ഫെബിൻ. സംഭവത്തിൽ...
ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്....
നവകേരള സദസിൽ പങ്കെടുക്കാത്തതിന് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി.സിപിഐഎം ഭരിക്കുന്ന പടിയൂർ പഞ്ചായത്ത് പെരുമണ്ണ് വാർഡിലാണ് സംഭവം. നവകേരള സദസിന് മുന്നോടിയായി പഞ്ചായത്ത് വിളിച്ചു ചേർത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല,...
തിരുവനന്തപുരം നഗരത്തില്‍ മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുന്ന പ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഐക്യകണ്ഠേന കൈക്കൊണ്ടത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി...
യൂത്ത് കോണ്‍ഗ്രസുകാർക്കെതിരായ വ്യാജ രേഖ കേസിൽ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്....
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക്...
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരുന്നു. തമിഴ്നാട്ടിൽ...
തിരൂരില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ കുടുംശ്രീ അംഗങ്ങള്‍ക്ക് ഭീഷണി സന്ദേശവുമായി സിപിഐം വാര്‍ഡ് മെമ്പര്‍. ആലംങ്കോട് പഞ്ചായത്തംഗം വിനീതയാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശമയച്ചത്. പങ്കെടുത്തില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭീഷണി സന്ദേശം. ലോണ്‍ ഉള്‍പ്പെടെയുള്ളവ പാസാക്കി...
കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ...