സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവതാച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....
കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെയു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പിള്ളി ആർ. രവീന്ദ്രൻ. കേസിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആർ. രവീന്ദ്രൻ പറഞ്ഞു. ശരിയായ നിലയിൽ തെളിവ്...
കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക്...
പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു...
എഐ കാമറക്കുമുന്നില്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുകയും നമ്പര്‍ പ്ലേറ്റ് കൈകൊണ്ട് മറച്ച് ഓടിക്കുകയും ചെയ്ത മൂന്ന് ബൈക്ക് യാത്രികരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട്...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയായി സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില...
ആലുവ എയര്‍പോര്‍ട്ട് റോഡില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ സ്കൂട്ടറില്‍ പോകുകയായിരുന്ന ആളെ വണ്ടിയില്‍ നിന്ന് പോത്ത് ഇടിച്ചിട്ടു. താഴെ വീണ ഇദ്ദേഹത്തെ പോത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും നാട്ടുകാര്‍ പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും...
ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം...
സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2606 ആയി. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണ്. കഴിഞ്ഞ 24...
അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു. നാവികസേനയ്ക്കായി നിർമ്മാണത്തിൽ...
തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്...
വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചിരുന്നു. ജൂലൈ മുതലുള്ള 5 മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്. ഈ കുടിശ്ശിക...
കോട്ടയം കറുകച്ചാലിൽ ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64 കാരനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം...
തിരുവനന്തപുരം ചിറയിൻകീഴ് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിഴയന്‍കീഴ് സ്വദേശി അനുഷ്ക്കയാണ് കൊല്ലപ്പെട്ടത്. 8 വയസായിരുന്നു. 19 മുതൽ യുവതിയെയും...
ശബരിമലയില്‍ തീര്ത്ഥാടകന് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്.അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
എറണാകുളം കളമശ്ശേരി സ്ഫോടന സംഭവത്തിൽ സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകാൻ നിർദേശിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കിൽ ഹാളിൽ നിന്നും വീണ്ടും സാമ്പിളുകൾ ശേഖരിക്കാമെന്നും കോടതി നിർദേശത്തിൽ പറയുന്നു. ഇത് രണ്ടുദിവസത്തിനുള്ളിൽ ശേഖരിക്കണം....
ക്രിസ്മസ് ആഘോഷത്തിനിടെ കോളേജില്‍ എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പന്തളം എൻ എസ് എസ് കോളേജിലാണ് ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷമുണ്ടായത്. എസ് എഫ് ഐ -എബിവിപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. സംഘര്‍ഷത്തില്‍ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.പൊലീസ് സ്ഥലത്ത്...
വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേട് മറികടക്കാനും പൊലീസിനെ ആക്രമിക്കാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്....
KSU വിന്റെ DGP ഓഫീസ് മാർച്ചിൽ പൊലിസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറും. പൊലിസിന് നേരെ പ്രവർത്തകർ ബിയർ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. ഇതിനെ തുടർന്ന് പൊലിസ് ലാത്തിവീശി. പൊലിസിനെ എറിയാൻ...
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് നൽകുന്നതിനായി പുതുവർഷ സന്ദേശമെഴുതിയ ആയിരം കാർഡുകൾ തയ്യാറാകുന്നു. കലവൂർ സർക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ആശംസാ കാർഡുകള്‍ തയ്യാറാക്കുന്നത്. കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന നിലയിൽ ചിത്രങ്ങളായും...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 501 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയും കുടുംബവും മുഖ്യമന്ത്രിയെ കാണാനെത്തി. കഴിഞ്ഞ ദിവസം രാവിലെ കൊല്ലത്തെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. പെൺകുട്ടിയെയും സഹോദരനേയും മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. നവകേരള സദസിന്റെ കടക്കലിലെ വേദിയിലാണ് കുട്ടികളെ അനുമോദിച്ചത്....
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടി. ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവർണർ നിയമിച്ച ഒമ്പത് സെനറ്റ് അംഗങ്ങളെ സംഘപരിവാർ ബന്ധം ആരോപിച്ചാണ് എസ്എഫ്ഐ തടഞ്ഞത്....
കൊല്ലത്ത് ബ്രേക്ക് നഷ്ടമായതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് അപകടം. നിയന്ത്രണം വിട്ട് മുന്നോട്ടു നീങ്ങിയ കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊല്ലം പത്തനാപുരത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്നും പുനലൂരിലേക്ക് സർവീസ് നടത്തിയ...
സംസ്ഥാന പൊലീസ് മേധാവിയുടെ നിരന്തര ആവശ്യം ആഭ്യന്തര വകുപ്പ് വീണ്ടും തള്ളിയതോടെ, ഗ്രേഡ് എസ്.ഐമാർ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് ഒടുവിൽ പൊലീസും ഉത്തരവിറക്കി. സ്ഥാനക്കയറ്റം വഴി എസ്.ഐമാരാവുന്നവർ (ഗ്രേഡ് എസ്.ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും...
യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്. രണ്ടരലക്ഷം രൂപയുടെ പോലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്കാണ്. ഇതിൽ പിങ്ക് പൊലീസിന്റെ വാഹനവും...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5775 രൂപ നല്‍കണം. നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. ഡാമിലെ ജലനിരപ്പ് 139. 90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതേ നീരൊഴുക്ക് തുടര്‍ന്നാല്‍ നാലു മണിക്കൂര്‍ കൊണ്ട്...
ദേശീയ പാതകളില്‍ ഉപഗ്രഹ സഹായത്തോടെ ടോള്‍ പിരിവ് ആരംഭിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). 2024 മാര്‍ച്ച് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി...
നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രിയോടെയാണ് നവകേരള സദസ്സ് വർക്കലയിൽ എത്തിയത്. രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയൻകീഴ്, ആറ്റിങ്ങൽ,...
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. സംഭവത്തില്‍ 30 പേരെ പ്രതിചേര്‍ത്തു. ഷാഫി പറമ്പില്‍, എം.വിന്‍സന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി...
എന്തെങ്കിലും വിധത്തിലുള്ള ശാരീരിക വേദനകള്‍ അനുഭവപ്പെടുന്നപക്ഷം മിക്കവരും ആദ്യം തന്നെ പെയിൻ കില്ലറുകളില്‍ ആശ്രയം കണ്ടെത്താനാണ് ശ്രമിക്കുക. മെഡിക്കല്‍ സ്റ്റോറില്‍ പോകുന്നു, നേരെ പെയിൻ കില്ലര്‍ വാങ്ങിക്കുന്നു- കഴിക്കുന്നു എന്ന രീതി. ഇങ്ങനെ ലഭ്യമാകുന്ന പെയിൻ...
കൊച്ചിയിലെ വൈഗ കൊലക്കേസിന്റെ വിചാരണ പൂർത്തിയായി. ഈ മാസം 27ന് കേസില്‍ വിധി പറയും. 10 വയസുകാരിയായ മകളെ കൊന്ന കേസിൽ അച്ഛൻ സനു മോഹൻ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2021 മാര്‍ച്ച് 21...
അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദന് രണ്ട് പകൽ പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്പേ’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ. ഈ...
സംസ്ഥാന ആരോഗ്യ വകുപ്പിന് അര്‍ഹമായ കേന്ദ്ര വിഹിതമായ എന്‍എച്ച്എം ഫണ്ട് അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം നിര്‍ദേശിച്ച പ്രകാരമുള്ള കോ ബ്രാന്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്....
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30 ന് തിരുവനന്തപുരം...
തൃശൂർ പൂരം എക്സിബിഷന് ഗ്രൗണ്ടിന്റെ തറ വാടക കൂട്ടിയ വിഷയത്തില്‍ വിശദീകരണവുമായി കൊച്ചിന് ദേവസ്വം ബോര്‍ഡ്. വാടക വര്‍ധിപ്പിച്ചത് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും കോടതി പറഞ്ഞാല്‍ കുറയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. കേസില്‍ ഹൈക്കോടതിയില്‍...
തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിന് അയവ്. സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച സമരം പ്രവർത്തകരും പൊലീസും തമ്മിലുളള വൻ സംഘർഷത്തിലേക്ക് എത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്കും...
പൊലീസ് വാഹനം തകർത്ത കേസിൽ രണ്ടു പ്രതികൾ കീഴടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിയാണ് യൂത്ത് കോൺഗ്രസ് നേമം അസംബ്ലി സെക്രട്ടറി ഹൈദരാലി, ഹനോക് ചെറിയതുറ യൂണിറ്റ് പ്രസിഡണ്ട് എന്നിവർ കീഴടങ്ങിയത്. യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ്...
ഈ വർഷത്തെ അവാർഡുകൾ നേടിയ കായികതാരങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്‍. ഇതിൽ ഏറ്റവും...
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ്...
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10, 25, ഫെബ്രുവരി 14 എന്നീ തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത്...
തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷം. ഡിസിസി ഓഫീസിന് മുന്നിൽ പൊലീസിനെ പ്രതിരോധിച്ചു കൊണ്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗത്തും പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്. തിരുവനന്തപുരം...
ഹെൽമറ്റ് ധരിക്കാത്തതിന് യാത്രക്കാരനെ തടഞ്ഞു നിർത്തി തെറി വിളിക്കുകയും അനധികൃതമായി പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിക്കണം. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ കേസാണ് പുനരന്വേഷണം...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-77 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ...
ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും നടത്തിയതിനെ തുടർന്ന് രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ഡ്രൈവർമാരായ പയ്യന്നൂർ ഡിപ്പോയിലെ എയു ഉത്തമൻ, തിരുവനന്തപുരം വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ സുരേന്ദ്രൻ, കണ്ടക്ടർമാരായ താമരശേരി ഡിപ്പോയിലെ...
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തെരുവുയുദ്ധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. ആക്രമണത്തിൽ കൻ്റോണ്‍മെൻ്റ് എസ്ഐ ദിൽജിത്തിന് പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. പതിവിനു...
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക...
സ്ഥാനത്ത് അർബൻ കമ്മിഷന് രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല. നവകേരള സദസ്സിന് മുമ്പായി ചേർന്ന മന്ത്രിസഭായോഗത്തിലാണ്...