എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്. സേനയെ നാണം കെടുത്തുന്ന രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. ഷാപ്പുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നു. അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്കാണ് ചിലര്‍ക്ക്. ഉദ്യോഗസ്ഥര്‍ക്ക് നല്ല ശമ്പളമുണ്ട്. ശമ്പളം...
മലപ്പുറത്ത് കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭാര്യയുടെ അമ്മാവന്മാര് ഉള്‍പ്പെടെ ആറു ബന്ധുക്കളെ പൊലീസ്...
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.5 അടിയായി വർധിച്ചു. നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്. മുല്ലപ്പെരിയാറിൽ 141 അടിയാണ് അപ്പർ റൂൾകർവ്. നിലവിൽ ഇവിടെ ഒഴുകിയെത്തുന്ന ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 2300 ഘന അടി ജലമാണ് ഡാമിലേക്ക്...
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയാണ് വില. ഒരു ഗ്രാമിന് 4,615 രൂപയും. കഴിഞ്ഞ മൂന്ന് നാല് മാസങ്ങൾക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര...
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു. 75 വയസ്സായിരുന്നു. കണ്ണൂർ മുഴപ്പിലങ്ങാട്ടെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെയാണ് മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് അന്ത്യം. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് പീർ...
മണ്ഡല ഉത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു. വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ മുതൽ ഭക്തരെ കടത്തിവിടും. കാലാവസ്ഥ മോശമായതിനാൽ ആദ്യ മൂന്നു ദിവസം തീർത്ഥാടകർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക്...
രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രാജശേഖരന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ്...
കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നാലു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ വിദ്യാഭാസ്യ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം അവധിയായിരിക്കും. കൊല്ലം ജില്ലയിലും വിദ്യാഭ്യാസ...
സംസ്ഥാനത്ത് മഴയെ തുടർന്ന് 400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 5118 ഹെക്ടർ കൃഷി നാശം ഉണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. മഴയിൽ കൃഷി നാശമുണ്ടായവർക്ക് ഹെക്ടറിന് 13,500...
കൊച്ചിയില്‍ സര്‍വിസ് നടത്തുന്ന യാത്രബോട്ടുകളില് ജി.പി.എസ് സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയില്‍.ആദ്യഘട്ടത്തില്‍ മെട്രോ സിറ്റിയായ കൊച്ചിയില്‍ സര്‍വിസ് നടത്തുന്ന ജലഗതാഗത വകുപ്പിെന്റ ബോട്ടുകളിലായിരിക്കും ജി.പി.എസ് ഒരുക്കുക. യാത്രക്കാര്‍ക്കും അധികൃതര്‍ക്കും ബോട്ടിെന്റ യാത്രാഗതി അറിയാനും സമയ വിവരങ്ങളടക്കം മനസ്സിലാക്കാനും...
പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല എന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. മന്നം ഷുഗര്‍ മില്ലിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് നിര്‍ദേശം. പൊതുസ്ഥലങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ നീക്കം...
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ...
കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175,...
മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നടതുറന്നു. നിലവിലെ മേല്‍ശാന്തി വികെ ജയരാജ് പോറ്റി, കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നടതുറന്ന് ദീപം തെളിച്ചത്. തീര്‍ഥാടകര്‍ വൃശ്ചികം ഒന്നായ നാളെ മുതല്‍ ഇരുമുടിയേന്തി മല...
ചെറുകുളത്തൂരില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നു വീണ വീടിനുള്ളില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. ഒന്‍പത് പേരാണ് വീടിനകത്ത് കുടുങ്ങിയത്. കുന്ദമംഗലത്തുനിന്നും മുക്കത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്യ രണ്ടുമണിയോടെയാണ് വീട് ഇടിഞ്ഞ് വീണത്....
കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിനാണ് ബിൻസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് 22 വോട്ടുകളും എൽഡിഎഫിന് 21 വോട്ടുകളുമാണ് ലഭിച്ചത്. അനാരോഗ്യത്തെ തുടർന്ന് എൽഡിഎഫിന്റെ...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെതിരെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. ആരോപണവുമായി ബന്ധപ്പെട്ട് രേഖകള്‍...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണ വിലയിൽ ഇന്നലത്തെ സ്വർണ്ണ വിലയെ അപേക്ഷിച്ച് പവ് 160 രൂപയാണ് കുറവ് വന്നിട്ടുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4590 രൂപയാണ് വില. ഒരു പവൻ സ്വർണ...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അഡ്വ. കെ അനന്ത ഗോപനും, ബോര്‍ഡ് അംഗമായി അഡ്വ മനോജ് ചരളേലും ചുമതലയേല്‍ക്കും. തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ്...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റി. കേരള, എം ജി, കുസാറ്റ്, കുഫോസ് (ഫിഷറീസ്), ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താന്‍...
കനത്ത മഴയിൽ തിരുവനന്തപുരത്ത് പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളമൊഴുകിയും ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം-നാഗര്‍കോവില്‍ ലൈനില്‍ ഭാഗികമായി ട്രെയിന്‍ റദ്ദാക്കല്‍ തുടരുന്നു. കന്യാകുമാരി-ബംഗളൂരു ഐലന്റ് (16525) കന്യാകുമാരിക്ക് പകരം കൊല്ലത്ത് നിന്നാണ് തിങ്കളാഴ്ച യാത്ര ആരംഭിക്കുക. നാഗര്‍കോവില്‍-കോട്ടയം പ്രതിദിന...
കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും തമിഴ്നാട് വെതര്‍മാന്‍. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പെയ്ത കനത്തമഴ വരും മണിക്കൂറുകളില്‍ ക്രമേണ കുറഞ്ഞുതുടങ്ങും. എന്നാല്‍ മധ്യകേരളത്തിലേക്കും വടക്കന്‍ കേരളത്തിലേക്കും മഴമേഘങ്ങള്‍ മാറുന്നതോടെ, ഈ ജില്ലകളില്‍...
തൃശ്ശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പട്ടയപ്പാടം സ്വദേശി ബെന്‍സിലിന്റെ മകന് ആരോം ഹെവനാണ് മരിച്ചത്. ആനയ്ക്കല്‍ അമ്പലത്തിന് സമീപം ബ്ലോക്ക് താണിത്ത്കുന്ന് റോഡില്‍ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പിലാണ് കുട്ടിയുടെ...
കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കാസര്‍കോട് ജില്ലയിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട,...
കനത്തമഴയെ തുടര്‍ന്ന് നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ എംജി സര്‍വകലാശാല മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ശക്തമായ...
കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269,...
കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശിച്ചു. വിനോദസഞ്ചാരത്തിനും മണ്ണെടുപ്പ്, ക്വാറി ഖനന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിരോധനവും തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇടുക്കി...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെന്നും എല്ലാവരും പരമാവധി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ...
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറന്നു. ഒരു ഷട്ടർ ഉയർത്തിയാണ് വെള്ളം ഒഴുക്കുന്നത്. 40 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുന്നത്. നിലവിൽ 2398.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്....
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ കാറ്റ് വടക്കൻ മേഖലകളിലേക്ക് സജീവമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുതുക്കുന്നത്. രാവിലെ സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഓറഞ്ച്...
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുന്നത്. 40 സെന്റിമീറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ശനിയാഴ്ച വൈകീട്ടോടെ...
സംസ്ഥാനത്തെ സർക്കാർ എൻജിനീയറിങ് കോളേജിൽ വിവിധ തസ്തികകളിൽ നിയമിച്ചിട്ടുള്ള അയോഗ്യരായ അധ്യാപകരെ 2010 ലെ എ.ഐ. സി. റ്റി വ്യവസ്ഥ പ്രകാരം തരംതാഴ്ത്തികൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ നിയന്ത്രിത സ്വശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെയും പ്രൈവറ്റ്...
പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അനിരുദ്ധ്(4), അഭിനവ്(1) എന്നിവരാണ് മരിച്ചത്. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവ്യ...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് റെഡ് അലർട്ട് നിലവിലുണ്ട്. ശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്....
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്കാരം (2020) എം മുകുന്ദന്. എം മുകുന്ദന്റെ ദൽഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’ ക്കാണ് പുരസ്കാരം. ഫാത്തിമ ഇവി, നന്ദകുമാർ കെ എന്നിവർ...
മാസ്ക് ധരിക്കാതെ പൊതു സ്ഥലത്ത് നിന്നതിന് നടന് ജോജു ജോര്‍ജിന് എതിരെ കേസ്. മരട് പൊലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന് ഡിസിപിക്കു നല്കിയ പരാതിയെ തുടര്‍ന്നാണു പൊലീസ് നടപടി....
കനത്ത മഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, ജില്ലാ കലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗത്തിന്...
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് സർക്കാർ 60 കോടി രൂപ അനുവദിച്ചു. ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 80 കോടി രൂപയിൽ നിന്നും 60 കോടി കെഎസ്ആർടിസിക്ക് നൽകിയത്....
വിവാഹ വീട്ടിലെ ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകരാന് മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തിലധികം പേര് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച പങ്കെടുത്ത വിവാഹ...
കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250,...
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് മലയോര മേഖലകളിലെ യാത്രകൾക്ക് വിലക്ക്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും വിലക്ക് ബധകമാണ്. ക്വാറി, മൈനിങ് പ്രവർത്തികളും നിരോധിച്ചിട്ടുണ്ട്. കലക്ടറാണ് വിലക്കേർപ്പെടുത്തി ഉത്തരവിട്ടത്. കനത്ത മഴയിൽ തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാതയിൽ മണ്ണിടിഞ്ഞതോടെ തിരുവനന്തപുരം-നാഗർകോവിൽ...
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു...
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാതയില്‍ മണ്ണിടിച്ചില്‍. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി. കന്യാകുമാരി-നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. രണ്ട് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. അനന്തപുരി,...
പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നത്തിൻ്റെ ഭാഗമായി തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും...
പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിച്ചു. സംഭവത്തിൽ കൊല്ലാട് കടുവാക്കുളത്തെ ഓട്ടോഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ (24) കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫ്, എസ്.ഐ. എം. അനീഷ്...
തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ സ്ഥിതി അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും പോലീസ്, ഫയർഫോഴ്സ് അധികൃതരുടെയും നിർദ്ദേശാനുസരണം...
കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യത. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും (അതിശക്തമായ മഴ) മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, കോട്ടയം,...
ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ വൈകീട്ട് നാലുമണിക്ക് തുറക്കും. നിലവില്‍ 2398.46 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. റൂള്‍വ് കെര്‍വ് പ്രകാരം ജലനിരപ്പ് 2390.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട്...
ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുന്നത് ആലോചനയില്‍. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.നാളെ വൈകീട്ടോ, ഞായറാഴ്ച രാവിലെയോ അണക്കെട്ട് തുറക്കാനാണ്...