ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തിയ യുവതിക്ക് സിക വൈറസ്. 29കാരിയായ ചേവായൂർ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി നിലിവൽ ആശുപത്രി വിട്ടു. നവംബർ 17നാണ് ബംഗളൂരുവിൽ നിന്ന് ഇവർ കേരളത്തിൽ എത്തിയത്. വയറുവേദന ഉൾപ്പെടെ ആരോഗ്യ...
മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കും. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്....
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി...
വർധിപ്പിച്ച പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകൾ റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം ഡിവിഷനിൽ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തിൽ വന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രബല്യത്തിലായതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നേരത്തെ ഇതു...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. നാളെ രാവിലെ ഏഴ് മണിവരെയാണ് നിരോധനം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍...
ആലുവയിലെ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണ ചുമതല. സിഐയ്ക്കെതിരെയുള്ള പരാതിയും അന്വേഷണസംഘം പരിശോധിക്കും. ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ സിഐ...
മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്കിന് വേണ്ടി കായലിലെ തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. കായലിൽ വലിച്ചെറിഞ്ഞ മൊഴിയെത്തുടർന്ന് മൂന്ന് ദിവസം കായലിൽ തിരച്ചിൽ നടത്തിയിരുന്നു. അപകടത്തിൽ ദൂരൂഹതയില്ലെന്നും...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തീർത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് നടപടി. പ്രതിദിനം...
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പിൽ...
കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275,...
മോഫിയ ആത്മഹത്യാ കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ...
മുതിര്‍ന്ന ആര്‍എസ്പി നേതാവും മുന്‍ എംപിയുമായ അബനി റോയി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആര്‍എസ്പി കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ആര്‍എസ്പി...
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍...
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഡിവൈഎസ്പി യോഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്....
സംസ്ഥാനത്തെ പൊലീസ് സേനയിൽ 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളാണെന്ന് കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെയിലുള്ള കണക്കാണിത്. കേസുകളിൽ ശിക്ഷപ്പെട്ട 18 പേരെയാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്. സംസ്ഥാനത്ത് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ...
രാജ്യത്ത് ഇന്ന് മുതൽ മൊബൈൽ ഉപയോഗത്തിന് ചെലവേറും. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പുതിയ നിരക്ക്...
വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്നതിന്റെ വിഡിയോ...
കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടർ സമരപരിപാടി അനുപമ ഇന്ന് പ്രഖ്യാപിക്കും. സമരസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക. കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ...
സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ...
കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് മുന്നിൽ അനുപമ സമരം നടത്തിയ പന്തൽ പൊളിച്ചു. കുഞ്ഞിനെ തിരികെ കിട്ടിയതിന് പിന്നാലെയാണ് സമരസമിതിക്കാർ പന്തൽ പൊളിച്ച് നീക്കിയത്. പന്തൽ കെട്ടിയുള്ള സമരം അവസാനിപ്പിക്കുകയാണെന്നും തുടർ സമരങ്ങള്‍ നാളെ തീരുമാനിക്കുമെന്നും...
ഡിജിപി അനില്‍കാന്തിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വര്‍ഷത്തേക്കാണ് പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ഇതുപ്രകാരം 1988 ബാച്ച് ഐപിഎസ് ഓഫീസറായ അനില്‍കാന്തിന് 2023 ജൂണ്‍ 30...
കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167,...
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി നീട്ടി. കോവിഡ് കേസുകള്‍ കുറയുകയും സമ്പദ് വ്യവസ്ഥ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരികെ വരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പദ്ധതി നീട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍....
കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന്...
ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ജീവനൊടുക്കാനിടയായ സംഭവത്തില്‍ ആരോപണ വിധേയനായ സി ഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മരിച്ച...
മത്സ്യത്തൊഴിലാളി പ്രത്യേക ധനസഹായം നല്കാന് മന്ത്രിസഭാ തീരുമാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3000 രൂപ വീതമാണ് നല്‍കുക. കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ പശ്ചാത്തലത്തിലാണ് ധനസഹായം അനുവദിക്കാന്‍ തീരുമാനമെടുത്തത്. ഇതിനായി 47.84 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...
സ്വര്‍ണ വില സംസ്ഥാനത്ത് പവന് 36,000 രൂപയിലും താഴെയെത്തി. ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാമിന് 4,470 രൂപയാണ് വില. രണ്ട് ദിവസം കൊണ്ട് പവന് 800 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര...
വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ എസ് എം എസ് സന്ദേശം ലഭിച്ചതായി ചില ഉപഭോക്താക്കളിൽ നിന്നും പരാതി ലഭിച്ചിരിക്കുന്നു. കെ എസ് ഇ ബിയിൽ നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈൽ...
ഗാര്‍ഹികപീഡന പരാതി നല്കിയ എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റാരോപിതര്‍ പിടിയിലായി. മാഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്....
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാറിനും ആളിയാറിനും പുറമെ ഇടുക്കിയിലെ നെടുംകണ്ടം കല്ലാർ ഡാമിന്റേയും ഷട്ടറുകൾ തുറന്നു. മുല്ലപ്പെരിയാറിലെ 7 സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ഇടുക്കി നെടുംകണ്ടം കല്ലാർ ഡാമിലെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം...
പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് ഉപഭോക്താക്കക്കളോട് ആവശ്യപ്പെട്ട് എസ്ബിഐ. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണ്....
ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് നാലു ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും...
പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്. കേരള പ്രവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നൽകാം എന്ന വ്യാജ പ്രചാരണവുമായാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ക്ഷേമ നിധിയിൽ...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം. നാല് വര്‍ഷത്തേക്ക് വിസിയായി ഗോപിനാഥിനെ നിയമിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്കി. സംസ്ഥാനത്ത് ആദ്യമായാണ് വിസിക്ക് പുനര്‍നിയമനം ലഭിക്കുന്നത്. പുതിയ വൈസ് ചാന്‍സലര്‍ക്കായി അപേക്ഷ സ്വീകരിച്ച്...
കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212,...
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്നു. ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 12 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 1043 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് വിടുന്നതെന്ന് പറമ്പിക്കുളം ആളിയാര്‍ സബ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു....
പച്ചക്കറി വില വർദ്ധനയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കേരളം നോക്കി കുത്തി ആകുകയാണ്. പൊളളുന്ന ഇന്ധന വിലയും കുതിക്കുന്ന പാചകവാതക വിലയും ഉയരുന്ന ബസ്സ് ചാർജ്ജ് വർദ്ധനയും ജനങ്ങളുടെ ജീവതത്തെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു....
ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം. പരിശോധനാഫലം രാജീവ്ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സിഡബ്ല്യൂസിക്ക് കൈമാറി. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30നാണ് കോടതി കേസ് പരിഗണിക്കുന്നത്. മൂന്ന് തവണ...
പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി തൂങ്ങിമരിച്ചു. ആലുവ എടയപ്പുറത്താണ് സംഭവം. എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് ജീവനൊടുക്കിയത്. 21 വയസ്സായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്കാന് യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. നാളുകളായി...
മോഡലുകളുടെ അപകട മരണത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. കായലില്‍ എറിഞ്ഞ ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്കിനായി തെരച്ചില്‍ തുടരും. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്....
കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന് ക്രൂര മർദ്ദനം. മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. മർദ്ദനത്തിൽ വാരിയെല്ലിന് തകരാർ സംഭവിച്ച യുവാവിനെ ഗുണ്ടാ സംഘം ആശുപത്രിയിൽ തള്ളി. ചെലവന്നൂരിലെ...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ...
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലിൽ നിന്നുമിറങ്ങും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. NIA കേസുള്‍പ്പെടെ മറ്റ്...
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. താത്കാലിക ബാച്ച് അനുവദിക്കാൻ...
തീർത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ശർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചില്ല. നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയാണ്. കഴിഞ്ഞ മണ്ഡലകാലത്ത്...
വയനാട് ലക്കിടിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റു. ഓറിയന്റല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.05 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. സെക്കന്റിൽ 467 ഘനയടി വെള്ളം മാത്രമാണ് നിലവിൽ തമിഴ്നാട്...
മാതാപിതാക്കളുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ശിശുക്ഷേമ സമിതി. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് പത്രക്കുറിപ്പില്‍ പറഞ്ഞു. ശിശു ക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമിക്കുന്നത്....
മിസ് കേരള അൻസി കബീർ ഉള്‍പ്പെടെ മരിച്ച വാഹനാപകട കേസില്‍ ഊരിമാറ്റിയ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ പൊലീസ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായലില്‍ തിരച്ചില്‍ നടത്തി. അഗ്നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ...
കണ്ണൂരിൽ കളിക്കുന്നതിനിടെ, ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്ഫോടനം നടന്നത്. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ്...