കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമൈക്രോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ വിഷയത്തെ ഗൗരവമായി കണ്ട് ജാഗ്രത പാലിക്കണമെന്നും...
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176,...
മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ വൻ തൊഴിലസരങ്ങൾ സൃഷ്ടിക്കുന്ന ട്രിപ്പിൾവിൻ പദ്ധതിയുടെ ധാരണാപത്രത്തിൽ നോർക്കയും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻ് ഏജൻസിയും ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിലെ പ്രധാന വ്യവസായവത്കൃത രാജ്യങ്ങളിലൊന്നായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെൻ്റിനു വഴി...
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പ്രതിയാകും. ഉദുമ മുന്‍ എംഎല്‍എ കുഞ്ഞിരാമന് അടക്കം അഞ്ചുപേര്‍ കൂടി കേസില്‍ പ്രതികളാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം...
പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ മാറ്റാന്‍ ജില്ലാ കലക്ടര്‍മര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ എടുത്ത നടപടികള്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് കേസ്...
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ആശങ്കയുടെ നിഴലില്‍ നില്‍ക്കെ, റഷ്യയില്‍ നിന്നും കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവരെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയശേഷം മാത്രമേ പുറത്ത് വിടാവൂ എന്ന...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്നാട് നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. രാത്രികാലങ്ങളില്‍ അറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നത് ഒരു കാരണവശാലും ഒരു സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്....
ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു....
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്നാട് തുറന്നു. രാത്രിയും പുലര്‍ച്ചെയുമായി പത്തു ഷട്ടറുകളാണ് തുറന്നത്. സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8017 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സീസണില്‍ ഇത്രയധികം വെള്ളം...
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ എടുക്കുമെന്ന് പൊലീസ്. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്,...
മഴ കനക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്ത്തിക്കൊണ്ടുവരാൻ തമിഴ്നാടിനു നിർദേശം നൽകണമെന്ന് ചീഫ് സെക്രട്ടറിയുടെ കത്ത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാനാണ് ചൊവ്വാഴ്ച കത്തു നൽകിയത്. അണക്കെട്ടിന്റെ ഉള്ളിലേക്കു...
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പ്രധാന വരുമാനമാര്‍ഗമാണ്. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും കൂടുതല്‍ ആലോചന വേണമെന്നും ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. മറുപടിയില്‍ അതൃപ്തി...
വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്റിന്റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന് പേജുള്ള...
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്....
കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട് 220,...
മന്ത്രി വീണാ ജോര്‍ജ്ജിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സൈബര്‍ പൊലീസ് ആണ് ഐടി ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത് സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ്...
സംസ്ഥാനത്തെ പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. ആദായനികുതി വകുപ്പിന്റെ ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. ആന്റണി പെരുമ്പാവൂര്‍,...
റെയില്‍ മേല്‍പ്പാലം നിര്‍മ്മാണം – ത്രികക്ഷി കരാര്‍ ഒപ്പിടും കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് 428...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ജൂനിയര്‍ ടൈംസ് സ്കെയില്‍) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്സഡ്) ആയിരിക്കും. അനുവദനീയമായ ഡി.എ., എച്ച്.ആര്.എ. എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ്...
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് ഇരുന്നൂറ് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 35,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4460 രൂപയായി. ഇന്നലെ ഒരു പവന്...
തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍. സിപിഐ കൗണ്‍സിലര്‍ എംജെ ഡിക്സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി സി വിജയന് എന്നിവരാണ് അറസ്റ്റിലായത്. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്സണെ അറസ്റ്റ് ചെയ്തത്. ഇടതുപക്ഷത്തിന്റെ പരാതിയിലാണ്...
സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. ഡൽഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ഇതോടെ തുറന്ന ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിയതിന് പിന്നാലെയാണ് നാല് ഷട്ടറുകള്‍ തുറന്നത്. ഇതോടെ ആറ്...
കേരളത്തിലേക്ക് പൊതുഗതാഗത സർവീസുകൾ ആരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. കെഎസ്ആർടിസി ബസുകളും ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും. തിരുവനന്തപുരം – നാഗർകോവിൽ, പാലക്കാട് – കോയമ്പത്തൂർ സർവീസുകളും കൊട്ടാരക്കര,...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. ഇതോടെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തും. നിലവില്‍ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ തമിഴ്നാട് ജലം തുറന്നു...
തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നാളെമുതല്‍ പുനരാരംഭിക്കും.തമിഴ്നാട്ടിലേക്കും തിരിച്ചുമുളള പൊതുഗതാഗതത്തിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്കി. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. കേരളത്തിലെ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ്...
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അന്വേഷണസംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടിയെന്ന് സംശയമുണ്ടെന്നാണ് ആരോപണം. ഇയാൾ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കറിവച്ചതിനെകുറിച്ചുള്ള സന്ദേശങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതുവരെ തമിഴ്നാട് ഒൻപത് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കി വിടുന്നത്. രാത്രിയിൽ ഷട്ടർ തുറക്കുന്നതിലെ...
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്കി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍...
ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്....
കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199,...
സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സയില്ല. വാക്സിന് എടുക്കാത്ത അധ്യാപകര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ ആഴ്ചയില്‍ ഒരുതവണ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്സിന് ഡിസംബര്‍ 15നകം...
പാലക്കാട് പത്തുവയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പോക്സോ കേസില്‍ പ്രതി പാലക്കാട് ചേര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2018ലാണ് ചേര്‍പ്പുളശേരി പൊലീസ്...
വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സാവകാശം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്തുകാരണം കൊണ്ടാണ് വാക്സിന് എടുക്കാത്തത് എന്ന കാര്യം ബോധ്യപ്പെടുത്തണം. വിശദീകരണം നല്‍കുന്നത് പരിശോധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....
സെന്റ് മേരീസ് കോളജിലെ നാല് വിദ്യാര്‍ഥിനികള്‍ക്ക് കൂടി നോറോ വൈറസ് ബാധിച്ചു. ഇതോടെ കോളജ് ഹോസ്റ്റലില്‍ നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി. ഈ മാസം ആദ്യം മുതല്‍ വിദ്യാര്‍ഥിനികളില്‍ അസുഖ ബാധ...
തുറന്നുവിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ഒമ്പതു ഷട്ടറുകള്‍ ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. പുലര്‍ച്ചെ 3.55നാണ് ജലനിരപ്പ് 142 അടിയായത്. ഇതേത്തുടര്‍ന്നാണ് സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ത്തിയത്....
സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കം മുതല്‍...
ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന പി എസ് സി പരീക്ഷകൾക്ക് 15 മിനിറ്റ് അധികം അനുവദിക്കും. പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒഎംആർ/ഓൺലൈൻ പരീക്ഷകളും 90 മിനിറ്റാക്കാനാണ് പി എസ് സി തീരുമാനം. പ്രാഥമിക പരീക്ഷകൾക്ക് നിലവിലെ...
ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമയാണ് മരിച്ച നിഷാന്ത്. പടിയൂര്‍ സ്വദേശി ബിജു ഇരിങ്ങാലക്കുടയില്‍ തട്ടുകട...
വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടല്‍ ശക്തമാക്കി സപ്ലൈകോ. ഇന്നു മുതൽ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്സിഡി സാധനങ്ങള്‍ വിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള 50,000 രൂപയുടെ സാമ്പത്തിക സഹായം കേരളം ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക സഹായത്തിന് സംസ്ഥാനത്ത് 6116 പേര് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളെ സംബന്ധിച്ച്...
ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയും അറബിക്കടലില്‍ ബുധനാഴ്ചയും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തെക്ക് – കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപ് -ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ചയും കേരളത്തില്‍ പരക്കെ മഴ ഉണ്ടാകുമെന്ന്...
കോവിഡ് വാക്സീന് സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നേരെ കര്‍ശനനടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസവകുപ്പ്. ആരോഗ്യപ്രശ്നങ്ങള്‍ അറിയിച്ച് വിസമ്മതമറിയിച്ചവര്ക്ക് പ്രത്യേക പരിശോധന നടത്തും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചു.സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി എല്ലാ അധ്യാപകരും വാക്സിന് എടുക്കണമന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു....
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയും അറബിക്കടലില്‍ മറ്റന്നാളും പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കന്യാകുമാരി തീരത്തും സമീപ ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി നിലനില്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നും നാളെയും കേരളത്തില്‍ വ്യാപക മഴയ്ക്ക്...
ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 137 പേരാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ 96 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് തന്നെ കിട്ടി. യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട്...
കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114,...
കൊവിഡ് 19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണി ശക്തമായതോടെ കൂടുതൽ വിദഗ്ദ ചർച്ചകളിലേക്ക് കടന്ന് സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ദ സമിതിയും. ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന കൊവിഡ് വിദഗ്ദ സമിതി ചർച്ച നടത്തും. പുതിയ...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടലുകൾ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി. കേരളം പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടൽ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പോര്‍ട്ടൽ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത്...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,960 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,495 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. നാലു ദിവസങ്ങള്‍ക്കു ശേഷമാണ് പവന് 36,000 രൂപയില്‍...
മുല്ലപ്പെരിയാർ ഡാം പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് അടുക്കുന്നു. 141.90 ആണ് നിലവിൽ ജലനിരപ്പ്. റൂൾ കർവ് കഴിഞ്ഞ ഇരുപതിന് അവസാനിച്ചതോടെ ഡാമിൽ 142 അടിയായി ജലനിരപ്പ് നിലനിർത്താൻ തമിഴ്നാടിന് അവകാശമുണ്ട്. ഇന്ന് വീണ്ടും ജലനിരപ്പ്...