സില്‍വര്‍ലൈന്‍ സർവേക്കല്ല് പിഴുതെറിയുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കെ റെയില്‍. ഒരു കല്ല് പിഴുതുമാറ്റിയാലുണ്ടാകുന്ന നഷ്ടം 5000 രൂപ വരെയാണ്. കല്ല് പിഴുതുമാറ്റുന്നവരില്‍ നിന്ന് നഷ്ടപരിഹാരമീടാക്കാനും ആലോചനയുണ്ടെന്ന് കെ റെയില്‍ അധികൃതര്‍ പറഞ്ഞു. കല്ല് വാര്‍ത്തെടുക്കാന്‍ ആയിരം...
ജൂൺ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന 2022–23 വർഷത്തെ സംസ്ഥാന എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ( കീം) മാറ്റി വച്ചതായി റിപ്പോർട്ട്. അനുയോജ്യമായ തീയതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് അറിയിച്ചു....
എറണാകുളത്ത് ഫ്ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപത്തെ ഫ്ലാറ്റിലെ താമസക്കാരി ചന്ദ്രികയാണ് (63) മരിച്ചത്. ദുബായിൽനിന്നും കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി ഇവർ ഭർത്താവിനൊപ്പം കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻ...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് സംബന്ധിച്ച് വ്യാജ അപേക്ഷകൾ നൽകുന്നതിൽ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാർ. ആനുകൂല്യം ലഭിക്കുന്നതിനായി വ്യാജ അപേക്ഷകൾ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് സുപ്രിം കോടതിയെ...
കൊച്ചിയില്‍ ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ ഒരു പീഡന പരാതി കൂടി . പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുൽദീപ് കൃഷ്ണയ്ക്ക് എതിരെ സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ്...
മലപ്പുറം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തിലേറെ പേരാണ് മത്സരം കാണാൻ ഗ്രൗണ്ടിലെത്തിയിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ നിലമ്പൂർ,...
കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. രാവിലെ പതിനൊന്ന് മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക. നെസ്റ്റിലെ നിര്‍മാണ ജോലിയിലുണ്ടായ അപകടം...
തന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ലെന്നും തനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ടെന്നും പദ്മജ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എന്നെ...
ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ. നെറ്റോയെ അഭിഷിക്തനായി. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലെ ചടങ്ങിൽ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ഡോ.എം.സൂസപാക്യം മുഖ്യഅഭിഷേകകനും മുഖ്യകാർമികനുമായി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്...
കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ലയിലെ പെരുംതുരുത്തിയിൽ വച്ചാണ് അപകടമുണ്ടായത്. പന്തളം സ്വദേശി ഷഹാസ് (44) ആണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസ് ഷഹാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിംങ്ങ് എന്ന പരാതിയിൽ നടപ ടി. പതിനേഴ് രണ്ടാം വർഷ വിദ്യാർത്ഥികളെ 2 ആഴ്ചത്തേക്ക് സസ്പെൻ്റ് ചെയ്തു. അധ്യാപകരുടെ പരാതിയിലാണ് അന്വേഷണം നടന്നത്. ഈ മാസം 15 നാണ് സംഭവം....
കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം...
പ്രമുഖ നാടക പ്രവര്ത്തകന് മധു മാഷ് അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ് കെകെ മധുസൂദനന് എന്ന മധു...
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിംങ്ങ്. വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനത്തിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയത്. ഈ മാസം 15 നാണ് സംഭവം....
കോട്ടയം മാടപ്പള്ളിയില്‍ കെ റെയിലനെതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. അതിരടയാള കല്ല് പിഴുതതിനും കേസെടുത്തു. രാത്രിയിൽ...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വർണ്ണവില ഇന്നും കുറഞ്ഞത്. സ്വർണ്ണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നുണ്ടായ സ്വർണ്ണ വിലയിലെ കുറവ് ആശ്വാസം നൽകുന്നതാണ്. സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന്...
ഇടുക്കി തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി...
തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറിയാട്ട് സ്വദേശി റിന്‍സിയെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്തു...
കെഎസ്ആർടിസി യാത്രയും സ്മാർട്ടാവുന്നു. സ്മാർട്ട് കാർഡ് സൗകര്യം ഉടനെ ബസുകളിൽ ഉപയോഗിച്ച് തുടങ്ങും. ചില്ലറയുടെ പേരിലെ തർക്കങ്ങൾ ഉൾപ്പെടെയുള്ള തലവേദനകൾക്ക് സ്മാർട്ട് കാർഡുകളിലൂടെ പരിഹാരമാവും. സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ എറണാകുളം കെഎസ്ആർടിസി...
ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണ പാപ്പാന് മരിച്ചു. ഒന്നാം പാപ്പാന് കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരം വീട്ടില്‍ മണികണ്ഠന്(42)ആണ് മരിച്ചത്. ചൊവ്വാഴ്ച നടന്ന അപകടത്തില്‍പ്പെട്ട് മണികണ്ഠന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മഗലാംകുന്ന് ഗണേശന് എന്ന...
അഡ്വ. ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അംഗീകാരം നല്കി. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നുവന്നിരുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നുപേരുടെ പട്ടിക കെപിസിസി...
കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽപ്പെട്ടവർക്കായി നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു. കുഴിയിൽ അകപ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചതോടെയാണ് രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചത്. ഏഴ് പേരായിരുന്നു മണ്ണിടിഞ്ഞു വീണയിടത്ത് ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ആദ്യം സ്വയം രക്ഷപ്പെട്ടു....
കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട്...
കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു. ഒരാള്‍ മരിച്ചു. 3 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുടങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അല്പം മുന്‍പാണ് അപകടം സംഭവിച്ചത്. കളമശേരി മെഡിക്കല്‍ കോളജിന് സമീപനം നെസ്റ്റിന്റെ ഇലക്ട്രോണിക് സിറ്റിയുടെ...
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎമ്മിന്റെ എ എ റഹിം, സിപിഐയുടെ പി സന്തോഷ് കുമാര്‍ എന്നിവരാണ് പത്രിക നല്‍കിയത്. നിയമസഭ സെക്രട്ടറിയുടെ ഓഫീസിലെത്തി, വരണാധികാരി കവിതാ ഉണ്ണിത്താനാണ് ഇതുവരും നാമനിര്‍ദേശ...
സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം. കല്ലായിയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയത് മുൻകൂട്ടി അറിയിക്കാതെയാണെന്ന് നാട്ടുകാർ ആരോപിച്ചു. കല്ലായിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിൽവർ ലൈൻ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് നാട്ടുകാർ...
കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി മെട്രോമാന് ഇ ശ്രീധരന്. പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇ ശ്രീധരന് നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി സമ്മതിച്ചത്. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ...
സംസ്ഥാനത്ത് ജലവിമാന പദ്ധതിക്ക് വീണ്ടും ജീവന് വയ്ക്കുന്നു. ടൂറിസം വികസനത്തിന് സഹായകമാകുന്ന ജലവിമാന പദ്ധതി സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ പരീക്ഷിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. ഇതിന്റെ ഭാഗമായി കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ ജലവിമാനം പറത്തുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. കെഎസ്ഇബിയുടെ അണക്കെട്ടുകളിലാകും...
മാർച്ച് 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള് കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷന് അറിയിച്ചു. ബാങ്ക്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇടിയോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തെക്കുകിഴക്കന്‍ ബംഗാള്‍...
ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് കോൺഗ്രസും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ റെയിൽ വിരുദ്ധ സമരത്തിനിടയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വാഹനങ്ങള്‍ തടയില്ല. എന്നാല്‍ കടകള്‍...
വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് അടുത്ത അടിക്ക് കളമൊരുങ്ങുന്നു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിന് സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണം എന്നാണ് മിൽമയുടെ ആവശ്യം. മിൽമ എറണാകുളം മേഖല യൂണിയൻ...
മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. പെട്ടെന്ന്...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസില്‍ മരുന്നുകള്‍ ലഭ്യമല്ലാതെ വന്ന സംഭവത്തില്‍ ഫാര്‍മസി ഡിപ്പോ മാനേജര്‍ക്ക് സസ്പെന്ഷന്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സന്ദര്‍ശനത്തിനിടെയാണ് മരുന്നില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തരമായി സസ്പെന്റ് ചെയ്യുകയായിരുന്നു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി...
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് . കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ട്രാന്‍സ്ജെന്‍ഡറുകളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം...
കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട്...
തിരുവനന്തപുരം ലോ കോളജിൽ കെഎസ്യു വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. പൊലീസ് നടപടി വൈകിയാൽ മന്ത്രിമാരെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. എന്നാൽ...
ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. കല്ലിടലിനെതിരെ ആത്മഹത്യാഭീഷണി മുഴക്കിയും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. കല്ലിടല്‍...
സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സിനിമാ സംഘടനകളിലും മറ്റിടങ്ങളിന് സമാനമായി സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നും കോടതി ഉത്തരവിട്ടു. 2018ല്‍ നടിയെ ആക്രമിച്ച പശ്ചാത്തലത്തില്‍ സിനിമയിലെ വനിതകളുടെ...
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദ്ദം കിഴക്ക് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് സഞ്ചരിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് അരികിലൂടെ കടന്നുപോകുന്ന ന്യൂനമര്‍ദ്ദം...
സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. കോഴിക്കോട് ഒരു കിലോ ഇറച്ചിക്ക് 240 രൂപയാണ് വില. ബ്രാന്‍ഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതും കോഴിത്തീറ്റയുടെ വില കൂടിയതുമാണ് നിരക്കുയരാന്‍...
ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടുന്നതിനിടെ കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ആറാട്ടുപുഴ പൂരത്തിനിടെയാണ് സംഭവം. ഇന്ന് രാവിലെ 9.30ഓടെ...
ജീവന് ടിവി സീനിയര്‍ ക്യാമറമാന് കെ എസ് ദീപു അന്തരിച്ചു. 55 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് അന്ത്യം സംഭവിച്ചത്. സംസ്ക്കാരം ഇന്ന് 12:30ന് പച്ചാളം ശാന്തി...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,960 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4745 രൂപയായി. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍...
പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര് ടോറസ് ലോറിയിടിച്ച് മരിച്ചു. ആലപ്പുഴ നൂറുനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു രാജു മാത്യു(66), വിക്രമന് നായര്‍(65) എന്നിവരാണ് മരിച്ചത്. മറ്റ്...
സർക്കാർ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യ റിപ്പോർട്ട് തയ്യാറാക്കുന്ന രീതി മാറുന്നു. ഗ്രേഡ് അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്ന നിലവിലെ രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ശുപാർശ നൽകി. കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം...
ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടിഎം കൃഷ്ണചന്ദ്രനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിയമനം. ഉച്ചപൂജയ്ക്കു ശേഷം നമസ്കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാടിന്റെ...
സംസ്ഥാനത്ത് ജനപ്രിയ അരി ഇനങ്ങളുടെ വില ഉയരുന്നു. മട്ട വടി അരിക്ക് മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് കൂടിയത്. ജയ അരിയുടെ വിലയും അനുദിനം വര്‍ധിക്കുകയാണ്. ഇന്ധനവില വർധനയും ഉത്പാദനത്തിലെ കുറവുമാണ് വില കൂടുന്നതിന് കാരണമെന്നാണ്...
ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പ്രതികളുടെ ജാമ്യ ഹർജികൾ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി. ദീപുവിന്റെ അച്ഛൻ കുഞ്ചരൂ നൽകിയ ഹർജിയിലാണ് നടപടി. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാൽ കേസിൽ നീതി കിട്ടില്ലെന്ന്...
ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഹരിത നികുതിയില്‍ നിന്നും ഡീസല്‍ ഓട്ടോറിക്ഷകളെ ഒഴിവാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. പഴയ വാഹനങ്ങള്‍ക്ക് 50 ശതമാനം ഹരിത നികുതി വര്‍ദിപ്പിക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എംഎല്‍എമാരുടെ...