അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റ പത്നി ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി ഹൈക്കമാന്റിന്് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും....
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കോട്ടയം ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടുക്കിയിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്....
രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പിരിവ് രീതി അടിമുടി പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ഉള്ള ഫാസ്ടാഗ് സംവിധാനം ഒഴിവാക്കി ഉപഗ്രഹ നാവിഗേഷനിലൂടെ ടോള്‍ ഇടാക്കാനാണ് നീക്കം. ഇതിനായുള്ള പരീക്ഷണത്തിന് ഒരു ലക്ഷത്തിലേറെ വാഹനങ്ങളില്‍...
കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയന്റ് മാനേജറായ പടന്ന സ്വദേശി അഹമ്മദിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി....
സോളാര്‍ പീഡന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് തെളിവെടുപ്പ്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക...
അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന് മാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നടപടി. കാസര്‍കോട്...
പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണ്ണയത്തിനുള്ള പുതിയ ഉത്തര സൂചിക തയ്യാറാക്കല്‍ നടപടികള്‍ ഇന്ന് തുടങ്ങും. നാളെ മുതല്‍ വീണ്ടും മൂല്യ നിര്‍ണ്ണയം നടത്താനാണ് നീക്കം. നിലവിലെ ഉത്തര സൂചികകള്‍, വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച 15...
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ചാമ്പ്യന്മാര്. ഫൈനലില്‍ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴ്പ്പെടുത്തിയാണ് (5-4) കേരളം കിരീടത്തില്‍ മുത്തമിട്ടത്. കേരളത്തിന്റെ ഏഴാം കിരീട നേട്ടമാണിത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വിജയം....
മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷന്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയോ പരാതിക്കാര്‍ക്ക് കൈമാറുകയോ വേണം. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍...
മലപ്പുറത്ത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വേങ്ങര സ്കൂളിന് സമീപത്തെ ഹോട്ടല്‍ അടപ്പിച്ചു. മന്തി ഹൗസ് എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര് ചികില്‍സതേടിയതിന് പിന്നാലെയാണ് നടപടി. കോഴിയിറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം ചെറുവത്തൂരില്‍...
മരടിലെ ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന് രൂപവത്കരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം എന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാണ് കമ്മീഷന് രൂപവത്കരിച്ചത്. ജസ്റ്റിസ് തോട്ടത്തില്‍...
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ്...
എംഎല്‍എ പിടി തോമസ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം....
സംസ്ഥാനത്ത് ഷവര്‍മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ച സാഹചര്യത്തിലാണ് നടപടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു....
അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി...
പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസിലെ പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം. ഇതേത്തുടർന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ...
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മെയ് 3 ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ പിഎസ്സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്, സര്‍വീസ് വെരിഫിക്കേഷന് എന്നിവ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. നാളെ നടത്താന്‍...
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷ മാറ്റി: ഈദുൽ ഫിത്തർ പ്രമാണിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (മെയ് -3) നടത്താൻ...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,760 രൂപ. ഗ്രാം വില 20 രൂപ കുറഞ്ഞ് 4720 ആയി. കഴിഞ്ഞ മാസത്തിന്റെ പകുതിയില്‍ ആ...
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേര്‍ക്ക് ബോംബേറ്. കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പെട്രോള്‍ നിറച്ച...
ഈദ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍...
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര് ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. റമദാന് 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ്...
മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാൻ സുജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്. തൃശൂർ വലപ്പാട് പൊലീസ് ആണ് കേസെടുത്തത്. സിവിൽ പൊലീസ് ഓഫിസറായ സുജിത്തിനെതിരെ ഐപിസി 352 വകുപ്പു ചുമത്തി....
അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്കി. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പാ തട്ടിപ്പുകള്‍ വ്യാപകമായതോടെയാണിത്. നിയമവരുദ്ധ പണമിടപാട് സംബന്ധിച്ച്...
ജിഎസ്ടി പിരിവ് സര്‍വകാല റെക്കോര്‍ഡില്‍. ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയാണ് ചരക്കുസേവന നികുതിയായി പിരിച്ചത്. സാമ്പത്തിക രംഗത്ത് ഉണ്ടായ മുന്നേറ്റമാണ് ജിഎസ്ടിയില്‍ പ്രതിഫലിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു. മാര്‍ച്ചില്‍ 1.42 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി...
മൂന്ന് മണിക്കൂറിനിടെ കേരളത്തില്‍ എട്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത....
ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. 14 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവര്‍. സ്ഥാപനത്തിന്...
സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരം തുടങ്ങി. സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ...
വിദ്വേഷ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോർജിനെ കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടില്‍...
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം...
വിദ്വേഷ പ്രസംഗത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 153 എ, 295 എ വകുപ്പുകളാണ് ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പി...
വിദ്വേഷ പ്രസംഗത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പിസി ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം വഴിയിൽ തടഞ്ഞ് ബിജെപി പ്രവർത്തകർ. പ്രവർത്തകർ പിസി ജോർജിന് പിന്തുണ അറിയിച്ചാണ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. വട്ടപ്പാറയിൽ വച്ചാണ് വാഹനം തടഞ്ഞത്. പിന്നീട്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 37920 രൂപയാണ് വില. ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വർണവിലയിൽ ഇടിവുണ്ടായത്. ആദ്യം 120 രൂപ കുറയുകയും പിന്നീട് 800 രൂപ കുറയുകയും ചെയ്തിരുന്നു. ആകെ...
കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്പത്തികാഘാതം മറികടക്കാന്‍ 12 വര്‍ഷംവരെ വേണ്ടിവന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്.കോവിഡ് വ്യാപനം തുടങ്ങിയ 2020-’21 സാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് പൂജ്യത്തിനുതാഴെ 6.6 ശതമാനംവരെ ഇടിഞ്ഞിരുന്നു. 2021-’22 സാമ്പത്തികവര്‍ഷം 8.9 ശതമാനം വളര്‍ച്ചയുണ്ടായി. 2022-’23...
വിദ്വേഷ പ്രസംഗത്തില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിലിയിലെടുത്തത് പലര്‍ക്കും മുന്നറിയിപ്പാണെന്ന് കെ.ടി.ജലീല്‍ എംഎല്‍എ. തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും പിണറായിയും കേരളവും വേറെ ലെവലാണെന്നും കെ.ടി.ജലീല്‍ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വിദ്വേഷ...
കാലാവസ്ഥാ മാറ്റങ്ങളുടെ സാഹചര്യത്തിൽ ഏറെ ജാഗ്രത വേണ്ട കാലവർഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നതെന്ന് വിദഗ്ധർ. ഇത്തവണ കാലവർഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് വിദഗ്ധർ പറയുന്നു. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എങ്കിലും...
സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്നുമുതൽ നിലവിൽവരും. ബസ് ചാര്‍ജ് മിനിമം 10 രൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയുമാണ് ഇന്നുമുതൽ നൽകേണ്ടത്. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ...
സർക്കാർ ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ് ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർദ്ധിപ്പിച്ചെങ്കിലും ജനറം നോൺ എ.സി., സിറ്റി...
സംസ്ഥാനത്ത് ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷന് ജാഗറി’ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ്...
മലപ്പുറത്ത് പാണമ്പ്രയിൽ യുവതികളുടെ മുഖത്തടിച്ച കേസിലെ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം. മുസ്ളിംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറർ സി എച്ച് മഹമ്മൂദ് ഹാജിയുടെ മകനായ ഇബ്രാഹിം ഷബീർ...
സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും , നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചത് ഏറെ ആശ്വാസമായി. മെയ് 31 വരെ അധിക നിരക്കില്‍ അധിക വൈദ്യുതി വാങ്ങുന്നതിലൂടെ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വര്‍ണവുമായി ദമ്പതിമാര്‍ കസ്റ്റംസ് പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വര്‍ണം കടത്തിയത്. അബ്ദുസമദ് കടത്തിയത് 3672 ഗ്രാം സ്വര്‍ണവും...
കെഎസ്ഇബിയില്‍ നടന്ന അഞ്ചാമത് ഹിതപരിശോധനയില്‍ സിഐടിയു മുന്നേറ്റം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് 53 ശതമാനത്തിലേറെ വോട്ട് നേടി. കെഎസ്ഇബിയെ പൊതുമേഖലയില്‍ സംരക്ഷിക്കുക തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് സിഐടിയു റഫറണ്ടത്തില്‍...
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫ് ആണ് ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്. വി കെ സനോജ് സംസ്ഥാന സെക്രട്ടറിയായി തുടരും. എസ് ആര് അരുണ്‍ ബാബുവിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. സംസ്ഥാന...
ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് തൊഴിലുറപ്പ് ജോലികള്‍ ചെയ്യിച്ചാൽ പിഴയും ശക്തമായ നടപടിയും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ യോജനയിലെ മെറ്റീരിയല്‍ ജോലികള്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് തൊഴിലുറപ്പ് മിഷന് സംസ്ഥാന ഡയറക്ടര്‍...
പ്ലസ് ടു ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുകയാണ്. പുതിയ ഉത്തരസൂചികയുടെ ആവശ്യമില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്കിയ ഉത്തരസൂചികയില്‍ അപാകതയില്ല. അധ്യാപകര്‍...
വൈദ്യുത പ്രതിസന്ധി നാളത്തോടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കല്‍ക്കരിക്ഷാമം മൂലം താപനിലയങ്ങളില്‍ ഉത്പാദനം കുറഞ്ഞത്...
നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് എതിരായ പുതിയ മീടു ആരോപണത്തില്‍ പൊലീസിനു പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി കമ്മിഷണര്‍ സിഎച്ച് നാഗരാജു. സോഷ്യല്‍ മീഡിയയില്‍ പുതിയ ആരോപണം വന്നെങ്കിലും ആരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി...
സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതി ഇടപെടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയെ സമീപിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു...
ഗുജറാത്ത് ഭരണ നവീകരണ മോഡല്‍ പഠിക്കാന്‍ പോയ ചീഫ് സെക്രട്ടറി വി പി ജോയി കേരളത്തില്‍ തിരിച്ചെത്തി.സന്ദർശനത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും. റിപ്പോർട്ടിന്മേൽ സർക്കാർ വിശദമായി ചർച്ച നടത്തും....