കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലേ എന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ചോദിച്ചു....
സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിക്കും. സർക്കാരിലേക്ക് സ്വമേധയാ...
കെപിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തി വീശി. കെപിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനിടെ ശാസ്തമംഗലത്ത് വച്ചാണ് പൊലീസ് ലാത്തി വീശിയത്. ഇവിടെയുള്ള വികെ പ്രശാന്ത് എംഎൽഎയുടെ...
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയുണ്ടായ സംഭവങ്ങൾ തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറി. ഇതിനെ കോൺഗ്രസിന്റെ ഉന്നത നേതൃത്വം ന്യായീകരിച്ച് രംഗത്തു വന്നത് ഇതിന് പിന്നിലെ...
കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറ്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരത്ത് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധം. രണ്ടു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ...
മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിനിടെ വീട്ടിലേക്ക് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെന്ന് വീട്ടമ്മ. തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം നടന്നത്. പ്രായമായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് വീട്ടമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഇതിന് ഉത്തരം പറയണമെന്നും സമാധാനം...
മുഖ്യമന്ത്രിക്ക് നല്കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു....
കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. കെ.ടി.ജലീലും പൊലീസും ചേർന്നുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. ജലീൽ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച്...
കല്ലുവാതുക്കള്‍ വിഷമദ്യ ദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന് മോചനം.. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവച്ചു. മണിച്ചന് ഉള്‍പ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്. മദ്യ ദുരന്ത കേസില്‍...
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ജൂൺ 16-ന് മലപ്പുറത്തെ വനാതിർത്തി, മലയോരമേഖലയിൽ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്. 11 പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിലുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ...
ആരെയും വഴി തടയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വഴി തയുന്നു എന്ന പ്രചാരണം ഒരു കൂട്ടര് അഴിച്ചുവിടുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ തെറ്റിദ്ധാരണപരത്തുകയാണ്. സംസ്ഥാനത്ത് കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഈ...
ഒരാഴ്ചക്കിടെ രണ്ട് ചെള്ള് പനി മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സംയുക്തമായി പരിശോധന നടത്തും. ഈ മാസം ഇതുവരെ 15...
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്നു മുതൽ ആരംഭിക്കും.4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ...
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ...
യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും ഇന്ന് വരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു....
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. ഇന്നലെ രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്...
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ സെന്‍ട്രല്‍ അസി.കമ്മിഷണര്‍ അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2018ല്‍ നിസാമുദീന്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ കേസില്‍ ജാമ്യം ഹൈക്കോടതി...
സ്കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണ് വനിതാ ക്ലീനര്‍ മരിച്ചു. പാനൂര്‍ പാറേമ്മല്‍ യുപി സ്കൂള്‍ ബസിന്റെ ക്ലീനര്‍ പൊയില്‍ സരോജിനി (65) ആണ് മരിച്ചത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം....
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ ടെൻഷൻ ഇല്ലെന്ന് കെ ടി ജലീൽ. സൂര്യൻ കിഴക്ക് ഉദിക്കുന്നിടത്തോളം എനിക്കെന്തിനാണ് ടെൻഷനെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. കെ ടി ജലീലിനെതിരെ രഹസ്യമൊഴിയില്‍...
മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ച് കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ ആര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കെ...
മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാളെ കണ്ണൂർ തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ വഴിതിരിച്ചു വിടും. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ...
വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി നിര്‍ദേശം നല്കി. തൃശൂര്‍...
മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. സുല്‍ത്താന്‍ ബത്തേരിക്ക് അടുത്ത് ഫെയര്‍ലാന്റ് കോളനിയിലാണ് സംഭവം. പ്രദേശ വാസിയായ നിസാര്‍ (32) ആണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. വീടിന് സമീപത്തെ ടവറിന്റെ മുകളിലാണ് നിസാര്‍ കയറിയിരിക്കുന്നത്. പൊലിസും...
കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം....
കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നൽകാൻ നേരത്തെ ധനവകുപ്പ് 30 കോടി രൂപ...
സംസ്ഥാനത്ത് അടുത്തിടെ ചെള്ളുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരിക്കുകയാണ്. തിരുവനന്തപുരത്ത് തന്നെയാണ് രണ്ടുമരണവും. പരശുവയ്ക്കൽ സ്വദേശി സുബിതയാണ് ഇന്ന് ചെള്ളുപനി ബാധിച്ച് മരിച്ചത്. കഴിഞ്ഞദിവസം വർക്കല സ്വദേശിനിയായ വിദ്യാർഥിയാണ് ചെള്ളുപനി ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ...
തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം. പരശുവയ്ക്കല്‍ സ്വദേശി സുബിത (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തന്നെ വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശി അശ്വതിയാണ് മരിച്ചത്. 15 വയസായിരുന്നു....
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് കൊച്ചിയിലേക്ക് തിരിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് സൂചന. അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. ഇന്ന് രാവിലെ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്ന...
സ്വർണ്ണക്കടത്ത്, കറൻസി കടത്ത് ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളുണ്ടായിരുന്ന കോട്ടയത്തും കൊച്ചിയിലും സാധാരണക്കാരെ മണിക്കൂറുകളോളം ബൂദ്ധിമുട്ടിലാക്കി...
സംസ്ഥാനത്തു കുട്ടികളെ തൊഴിലിൽ ഏർപ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകൾ നടത്തുവാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്....
താന്‍ നല്കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കിരണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്ന ചൂണ്ടിക്കാട്ടി. വികാരഭരിതയായി വാര്‍ത്താസമ്മേളനം തുടങ്ങിയ സ്വപ്ന പൊട്ടിക്കരഞ്ഞു. പിന്നാലെ അവര്‍ കുഴഞ്ഞു വീണു. അഭിഭാഷകനെതിരെ...
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെൻഡറുകളെ പൊലീസ് മർദിച്ചതായി ആരോപണം. ഇവരെ കസ്റ്റഡിയിൽ എടുത്തു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ...
കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പരിപാടി കണക്കിലെടുത്ത് കനത്ത സുരക്ഷ. രണ്ട് വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തില്‍. അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. പരിപാടിയിൽ കറുത്ത മാസ്ക്ക് ധരിക്കുന്നതിന് കൊച്ചിയിലും വിലക്ക്. കറുത്ത മാസ്ക്...
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...
കൊച്ചി മെട്രോയില്‍ വെറും അഞ്ചുരൂപയ്ക്ക് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികമായ ജൂണ്‍ 17 നാണ് യാത്രക്കാര്‍ക്ക് കെഎംആര്‍എല്ലിന്റെ ഈ ഓഫര്‍. ഒരു യാത്രയ്ക്ക് മാത്രമാണ്...
ആലപ്പുഴ കായംകുളം സ്കൂളിൽ നിന്നും കൊട്ടാരക്കര അംഗനവാടിയിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സാമ്പിൾ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. കായംകുളം സ്കൂളിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ...
സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങൾ സംസ്ഥാനത്ത് പുകയുന്നതിനിടെ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിന് ശാരീരികാസ്വാസ്ഥ്വം. ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ വിശ്രമം സ്വപ്നയ്ക്ക് ആവശ്യമാണ്. ഇന്ന് മാധ്യമങ്ങളെ കാണാൻ ഉദേശിക്കുന്നില്ലെന്നും സ്വപ്നയുടെ...
സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്....
വിവാഹം കഴിഞ്ഞ് 14ാം നാൾ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര കരുവേലി അരുൺ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ...
കൊല്ലം അഞ്ചലിൽ നിന്ന് ഇന്നലെ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന് ഫര്‍ഹാനെയാണ് കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെയാണ് കുന്നിന് മുകളിലെ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഫോണ്‍ ഫോറൻസിക് ലാബിലേക്ക് അയച്ചത്. ലൈഫ് മിഷൻ കേസിലെ വിശദാംശങ്ങളെടുക്കാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത് എന്നാണ് വിജിലൻസിന്റെ...
സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. ഇന്ന് 2471 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാംദിവസമാണ് കോവിഡ് രോഗികള്‍ രണ്ടായിരം കടക്കുന്നത്. ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എംഎല്‍എയായി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീകരുടെ ചേമ്പറിൽ വെച്ചായിരിക്കുന്നും സത്യപ്രതിജ്ഞാ ചടങ്ങ്. തൃക്കാക്കരയിൽ ഉമ തോമസ് മിന്നും വിജയമാണ്...
ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ഒപ്പ് വെച്ച ദീർഘകാല കരാർ പ്രകാരം 353 ജീവക്കാരുടെ സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കി. നാല് വർഷത്തിന് ശേഷമാണ് സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കുന്നത്. കണ്ടക്ടർ തസ്തികയിൽ നിന്നും 107...
മെഡിക്കല്‍ കോളേജിലെ 3 സിടി സ്കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്കി. സ്കാനിംഗിനുള്ള കാലതാമസം കുറച്ച് പരമാവധി പേര്‍ക്ക് സേവനം...
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ...
കഴിഞ്ഞവര്‍ഷം കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ഡി.ജി.പി അനില്‍ കാന്ത് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. നിലവിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ വി.ബാബുരാജ്, കഴിഞ്ഞവര്‍ഷം സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ആയിരുന്ന...
യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ, ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിന് നൽകിയ സംരക്ഷണവും തിങ്കളാഴ്ച വരെ തുടരുമെന്ന് കോടതി വ്യക്തമാക്കി. യുവനടിയെ ബലാത്സംഗം...
തിരുവനന്തപുരം വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുടുങ്ങിയാണ് മരണം. വിഴിഞ്ഞത്തിന് സമീപം...