നടൻ ഷമ്മി തിലകനെ മലയാള താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. അച്ചടക്കസമിതിക്ക് ഷമ്മി വിശദീകരണം നൽകിയിരുന്നില്ല. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. കഴിഞ്ഞ യോഗത്തില്‍ ഷമ്മി...
ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തു. ഗുരുവായൂർ എക്സ്പ്രസിലായിരുന്നു സംഭവം...
കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി ഗസാലിയെ കേരളത്തില്‍ എത്തിക്കാന്‍ അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. വ്യാഴാഴ്ച കണ്ണൂർ മരക്കാർകണ്ടിയിൽ അന്വേഷണ സംഘം എത്തിയിട്ടും വിവരങ്ങളൊന്നും...
കെഎസ്ആര്‍ടിസി മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബസിന്റെ മുകളിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മൂവാറ്റുപ്പുഴ വാഴപ്പള്ളി വെളിയത്ത് വീട്ടില്‍ സതീഷ് കുമാറിനാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. നട്ടെല്ലിനാണ്...
മുഖ്യമന്ത്രി പിണറായി വിജയനും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. 88,69,841 രൂപ ഇതിനായി അനുവദിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. 33,31,000 രൂപയാണ് ഒരു കിയ കാർണിവലിന് വില വരുന്നത്. കിയയുടെ കാർണിവൽ...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. ഇന്നലെ...
ബഫർ സോൺ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രൻ കത്തയച്ചു. ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ചതിനെതിരെ നിയമനിർമ്മാണം നടത്തണം. ജനവാസ മേഖല ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണം....
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതൽ വൈദ്യുതി നിരക്ക് കൂടും. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഇല്ല. 100 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കൾ യൂണിറ്റിന് 25 പൈസ അധികം...
സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്റേയോ കണ്‍സ്യൂമര്‍ ഫെഡിന്റേയോ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകള്‍ക്കും നാളെ അവധി ബാധകമായിരിക്കും. അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനം പ്രമാണിച്ചാണ് മദ്യശാലകള്‍ അടച്ചിടുന്നത്....
കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പൊലീസ് സംഘം...
സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർധനവ് പ്രഖ്യാപിച്ചു. ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യം റഗുലേറ്ററി കമ്മീഷൻ അതേ പടി അംഗീകരിച്ചില്ല.ശരാശരി 6.6 ശതമാനം വർധനയാണ് വരുത്തിയതെന്നാണ് കമ്മീഷൻ പറയുന്നത്....
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഇന്ന് ഒരു...
അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ രാജിവച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ആണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നേരത്തെ സി.രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മണ്ണാർക്കാട്...
കൊല്ലം ആര്യങ്കാവില്‍ വന്‍തോതില്‍ പഴകിയ മത്സ്യം പിടികൂടി. മൂന്നു ലോറികളില്‍ കൊണ്ടുവന്ന ചൂര മത്സ്യമാണ് പിടികൂടിയത്. 10,750 കിലോ പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. ട്രോളിംഗ് നിരോധനത്തിന്റെ മറവിലാണ് പഴകിയ മത്സ്യം എത്തിച്ചത്. പുനലൂര്‍,...
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിൽലാണ് രാഹുൽ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സർക്കാരും സിപിഐഎമ്മും വേട്ടയാടുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്....
കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്. സംസ്ഥാനത്ത് 28-ാം തിയതി വരെ...
സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അധ്യക്ഷന്‍ പ്രേമന് ദിന്‍രാജ് ഉച്ചയ്ക്ക് 3.30ന് വാര്‍ത്താസമ്മേളനത്തില്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 60 പൈസവരെ കൂടാന്‍ സാധ്യതയുണ്ട്. യൂണിറ്റിന് ശരാശരി...
2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25...
കാൻസർ ചികിത്സയിലുള്ള ഒരു വയസ്സുകാരിയുടെ ചിത്രം വച്ച് അനധികൃത പണപ്പിരിവ് നടത്തിയ സംഘം അറസ്റ്റിൽ. രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുകാരിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു...
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം. വയനാട്, പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി....
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഒൻപത് പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്താണ്. ജില്ലയിൽ...
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. വി വേണുവിന് ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമനം നൽകി. ടിങ്കു ബിസ്വാളാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി. ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജൻ ഖോബ്രഗഡെയെ ജല വിഭവ വകുപ്പിലേക്ക്...
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് ഇളവ്...
അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ മോചനം. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന്...
ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്’ നടപ്പിലാക്കി ഉത്തരവിറങ്ങി. പദ്ധതി ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഒരു വര്‍ഷം 4800 രൂപയും 18 ശതമാനം ജിഎസ്ടിയും നല്‍കണം. ജൂണ്‍...
കൊച്ചി പള്ളുരുത്തിയില്‍ നാലുവയസുകാരനെ അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചു. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന് ടീച്ചറുടെ ക്രൂരമര്‍ദ്ദനം. അധ്യാപകന് നിഖിലിനെ റിമാന്‍ഡ് ചെയ്തു. പള്ളുരുത്തിയില്‍ ഒരു ട്യൂഷന് സെന്റര്‍ നടത്തുന്നയാളാണ് നിഖില്‍. ഇയാള്‍ പിഎച്ച്ഡി ബിരുദധാരിയാണ്. തിങ്കളാഴ്ചയും...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപ തന്നെയായിരുന്നു വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37960 രൂപയാണ്. തുടർച്ചയായ...
നടൻ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർ മക്കളാണ്. ആലപ്പി തിയറ്റേഴ്സിൽ അംഗമായിരുന്ന...
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും പരിസ്ഥിതി ലോല ഉത്തരവുണ്ടാക്കിയ ആശങ്കയും അറിയിക്കാൻ ജില്ലയിലെ ഇടതു നേതാക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിൽ കാണും. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സംഘത്തിലുണ്ടാകുമെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വെള്ളിയാഴ്ച ശക്തമായ മഴ...
ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ നായകനും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ എം വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അര്‍ഹാന്‍ങ്കില്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് വിജയന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന് നല്കിയ സംഭാവന...
സ്വപ്ന സുരേഷിന്റെ ഇ മെയില്‍ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്‍ ഐഎ കോടതിയില്‍ അപേക്ഷ നല്കി. സ്വപ്ന സുരേഷ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലായിരുന്ന സമയത്ത് എന്‍ഐഎ മെയില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പാസ്വേര്ഡ്...
സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. 3981 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴ് പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പിന്നില്‍ പി സി ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നും സരിത. സ്വപ്നയ്ക്കെതിരായ ഗൂഢാലോചന കേസില്‍ രഹസ്യമൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത....
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധനവ് ജൂലൈയിൽ പ്രഖ്യാപിക്കും. വർഷത്തിൽ രണ്ട് തവണ പരിഷ്കരിക്കുന്ന ഡിഎ ജനുവരിയിലാണ് അവസാനം പ്രഖ്യാപിച്ചത്. കൊവിഡ് -19 മഹാമാരി രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച ശേഷം വരുമാന ശേഖരണത്തിലെ കുറവ്...
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന് ആരോപണം ഉയര്‍ന്ന അനിത പുല്ലയില്‍ രണ്ടു ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തില്‍ എത്തിയിരുന്നതായി ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ടില്‍ സ്പീക്കര്‍...
ഡോളര്‍ കടത്തുക്കേസില്‍ സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് അപേക്ഷ തള്ളിയത്. ഡോളര്‍ കടത്തുകേസില്‍ അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക്...
റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സരയോട്ടവും മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നിരവധി യാത്രക്കാരെയാണ് ബാധിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും മത്സരയോട്ടം തടയുന്നതിനും ‘ഓപ്പറേഷന്...
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫര്സീന് മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് ലഭിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്. കണ്ണൂരില്‍ നിന്നു...
കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു ബൈക്ക് യാത്രക്കാരന് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. 22 വയസായിരുന്നു. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം. പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന്...
വക്കീല്‍ ഓഫീസിലെ വനിതാ ക്ലര്‍ക്കിനെ ആക്രമിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരേ പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. അഭിഭാഷകനായ ബിആര്‍എം ഷെഫീര്‍ ദേഹത്തുപിടിച്ച് തള്ളിയിട്ടു എന്നതടക്കം ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരി പൊലീസില്‍...
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലറായി ഡോ. കെ. മുത്തുലക്ഷ്മി ചുമതലയേറ്റു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന് പ്രോ വൈസ് ചാന്‍സലറായി ഡോ. കെ. മുത്തുലക്ഷ്മിയെ...
സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നിര്‍ത്തിവെച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം...
24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,978 പേര് രോഗമുക്തി നേടി. 28 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവകേസുകള്‍ 83,990 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94...
ഹയർ സെക്കൻഡറി/ടെക്നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇ...
സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വപ്നയെ ഇന്നലെ ഇ ഡി ഉദ്യോഗസ്ഥർ അഞ്ചരമണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനിടെ...
സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ രോഗബാധിതരായി മരിച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ...
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്. മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും.നിലവിലെ ഔട്ട് ലെറ്റുകള്‍ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു....
കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിൽ. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് നീണ്ടകര താലൂക്ക് ആശുപത്രിയിലെ...
സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യമെന്നും അദ്ധ്യാപകരുടെ പിന്തുണയോടെ ഇത് സാധ്യമാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്ററിയില്‍ 83.87 ശതമാനം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്സെക്കന്ററിയില് 78.24 ശതമാനം വിദ്യാര്‍ത്ഥികളും ഈ വര്‍ഷം...