എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. ജൂലൈ ഒൻപത് (ശനി), പത്ത് (ഞായർ) തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന...
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില താഴ്ന്നു. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. 37,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. CBSE/ICSE സ്കൂളുകള്‍, അംഗന്‍വാടികള്‍, മദ്രസ്സകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകള്‍ക്കു അവധി ബാധകമല്ലെന്നും...
സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു....
നടന് ശ്രീജിത്ത് രവി അറസ്റ്റില്‍. കുട്ടികള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ്. പോക്സോ ചുമത്തിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് പൊലീസില്‍ ഇത്...
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും ( വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയാണ്....
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊയിലാണ്ടി താലൂക്കില്‍...
കെഎസ്ആർടിസിയുടെ ഭരണം , അക്കൗണ്ട്സ് സംബന്ധമായ നടപടികൾ കാര്യക്ഷമമാകുന്നതിന് വേണ്ടി ആരംഭിക്കുന്ന 15 ജില്ലാ ഓഫീസുകളിൽ 11 എണ്ണത്തിന്റെ പ്രവർത്തണം ജൂലൈ 18 മുതൽ ആരംഭിക്കും. കാസർഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ജൂൺ 1...
രാജിവച്ച മന്ത്രി സജി ചെറിയാന് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം മന്ത്രി ഉടനുണ്ടാകില്ല. സജി ചെറിയാന് കൈകാര്യം ചെയ്തിരുന്ന സാംസ്കാരിക, ഫിഷറീസ് വകുപ്പുകളാണ് മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുക്കുന്നത്. സജി ചെറിയാന് മുഖ്യമന്ത്രിക്ക്...
ഭരണഘടനയ്ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മറ്റന്നാള്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ്...
കൊല്ലം കുളക്കടയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. മൂന്നു വയസ്സുകാരി ശ്രേയയാണ് മരിച്ചത്. കുട്ടിയുടെ അച്ഛന് ബിനീഷ് കൃഷ്ണനും അമ്മ അഞ്ജുവും ഇന്നലെ മരിച്ചിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ അപകടം...
യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി. എന്നാൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനു ഹൈക്കോടതി വച്ച നിബന്ധനകൾ സുപ്രീം...
സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച് ആര്‍ഡിഎസ്. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു. സ്വപ്ന സുരേഷിന് സംഘപരിവാർ ബന്ധമുള്ള...
പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് 1060.50 രൂപയായി. രണ്ടു മാസത്തിനിടെ മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. മൂന്നു പ്രവശ്യമായി...
കേരളത്തിൽ അടുത്ത നാല് ദിവസം ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന് നായര്‍ അന്തരിച്ചു. നൂറു വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോളേജ് വിദ്യാഭ്യാസ കാലത്തു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ക്വിറ്റ്...
പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു. ഇന്നലെയാണ് 17 കാരനായ ചാത്തമംഗലം സ്വദേശി ഹുസ്നി വെള്ളച്ചാട്ടത്തിനടുത്ത് ഫോട്ടെയെടുക്കുന്നതിനിടെ ഒഴുക്കിൽപെട്ടത്. ഇന്നലെ വിദ്യാർത്ഥിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം ഇന്നലെ...
കനത്തമഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു....
ഇടുക്കിയില്‍ കനത്ത മഴയിലും കാറ്റിലും മരം വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. മൈലാടുംപാറ സ്വദേശി മുത്തുലക്ഷ്മി,...
കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണത്തിലെ പ്രധാനപ്രതി പിടിയില്‍. ഡിവൈഎഫ്ഐ പ്രവര്ത്തകന് ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകനായ മൂടോട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ഡിവൈഎഫ്ഐ യൂണിറ്റ്...
ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ 31പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട്...
കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പനിയുമായി എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്താണ് പരിശോധിച്ചത്. ജില്ലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത...
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10000 രൂപ വായ്പയെടുത്ത് ഒരുമാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70000 രൂപ.തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് അറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പതിനായിരം...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,480 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4810 ആയി. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ...
കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി...
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.15ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് വിധി പറയുക. കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം...
എറണാകുളത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന് , ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് എസ് എന്‍ ജംഗ്ഷനില്‍...
പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുൻ വർഷങ്ങളിൽ അധിക ബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന...
ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1991ലും1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക്...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...
കനത്ത മഴ തുടരുന്ന കാസര്‍കോട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളജുകള്‍ക്ക് അവധി ബാധകമല്ല. മഴയില്‍ ജില്ലയിലെ നദികളില്‍...
പി.സി.ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയെന്ന് കോടതി. ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ട്. പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ...
പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച ഐശ്വര്യയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അമിത രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തത വരികയുള്ളുവെന്ന് പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്...
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകും. പ്രവേശന നടപടികൾ നാളെ ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുമായി...
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. നിലവില്‍ പ്രഖ്യാപിച്ച ഓറഞ്ച്, മഞ്ഞ അലർട്ടുകൾക്ക് പുറമേ ആണിത്. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുള്ള 2020 ലെ പട്ടികയിൽ കേരളം 15ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുള്ളതാണ് പട്ടിക. ഇതിൽ 2019 ൽ 28ാം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വർഷത്തോടെ ആദ്യ...
ദിവസങ്ങളായി തുടരുന്ന കനത്ത മഴ കാസർകോട്ടെ ജനജീവിതത്തെ ബാധിക്കുന്നു. ഇന്നും ജില്ലയിലാകെ വ്യാപകമായി മഴ പെയ്തു. മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ...
എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യമെന്ന് മുഖ്യമന്ത്രി. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന്...
പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്യൂയിസ് വാള്‍വുകള്‍ തുറന്ന് 400 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണിമുതല്‍...
പൊലീസിന്റെ നിരീക്ഷണമുള്ള തിരുവനന്തപുരം നഗരത്തില്‍ അതിസുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന, സദാ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ എങ്ങനെ ആക്രമണം ഉണ്ടായെന്ന് പി സി വിഷ്ണുനാഥ്. എന്തുകൊണ്ട് പ്രതിയെ പിന്തുടര്ന്നില്ല? പ്രതിയെ പിടിക്കാന്‍ വയര്‍ലെസ്...
കൊച്ചിയില്‍ സ്കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. കൊച്ചി മരടിലാണ് സംഭവം. എസ്കെഡിവൈ ഗുരുകുല വിദ്യാലയത്തിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പോസ്റ്റ് വീണ സമയത്ത് എട്ടു വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു....
സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന് നടക്കും. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ. രാവിലെ 10ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. കോവിഡ് ബാധിതകായ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ പ്രത്യേക...
ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയെ കാണാതായി. കോഴിക്കാനം എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പുഷ്പ എന്നു വിളിക്കുന്ന ഭാഗ്യമാണ് മണ്ണിനടിയിലായത്. പുലര്‍ച്ചെയായിരുന്നു സംഭവം. ലയത്തിന് പിറകിലെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്...
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്....
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 87 മുന്‍സിപ്പാലിറ്റി ഓഫീസുകളും 6 കോര്പ്പറേഷന് ഓഫീസുകളും അവധിദിനമായ ഞായറാഴ്ച പ്രവര്‍ത്തിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്....
സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കനത്ത മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും....
പി.സി.ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനക്കേസിലെ പരാതിക്കാരി. ഈ കേസിൽ പൊലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താൻ നിയമപരമായി നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു. കൊച്ചിയിൽ അഭിഭാഷകൻ ബിഎ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ...
കല്ലമ്പലത്തെ കൂട്ടമരണത്തിൽ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. മരണത്തിന് കാരണമായ വിഷപദാർത്ഥം കൃത്യമായി തിരിച്ചറിയനായാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കുടുംബവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിൽ നിന്ന് പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കൂട്ടമരണത്തിലേക്ക്...
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്വപ്ന സുരേഷ്. എത്ര നാള് ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു....
എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. ആക്രമണത്തില്‍ പങ്കുണ്ടെന്ന സംശയത്തിലായിരുന്നു അറസ്റ്റ്....