മാലിന്യം വിറ്റ് വന്‍ ലാഭം നേടി ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്. വെറും 20 മാസത്തിനുള്ളില്‍ അഞ്ച് കോടി രൂപയാണ് കമ്പനി ലാഭമുണ്ടാക്കിയിരിക്കുന്നത്. മാലിന്യം ശേഖരിച്ച് അവ ഉണക്കി സംസ്കരിക്കുന്നതിനും വില്‍ക്കുന്നതിനുമായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്ഥാപനമാണ്...
നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. അതേസമയം...
പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ അജിത്ത്, നിള, പ്രിയദര്‍ശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന മെഡിക്കല്‍...
വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,880 രൂപയാണ്....
സംസ്ഥാന ടൂറിസം പ്രോമഷന്റെ ഭാഗമായി തലസ്ഥാനത്ത് രാത്രികാല നഗര ജീവിതത്തിനായുള്ള പദ്ധതികള്‍ വരുന്നു. നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് തിരുവനന്തപുരം നഗരസഭയുടെ പരിധിയില്‍ നടപ്പാക്കുന്നത്. തലസ്ഥാനത്തെ നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി കഴക്കൂട്ടം...
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ...
തൃശ്ശൂർ വടക്കഞ്ചേരിയിൽ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവർച്ച നടത്തിയ സംഘം പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അടക്കം ആറ് പ്രതികളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സെപ്റ്റംബർ 22 ന് രാത്രി ആയിരുന്നു നാടിനെ...
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായി വിവരം. എൻഐഎയെ നിരോധിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത് എന്നാണ് സൂചന. ഹര്‍ത്താൽ...
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്. സിപിഐ സംസ്ഥാന...
തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്. എസ്. എല്‍. സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം,...
മൂന്നാർ രാജമല നൈമക്കാട് ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ അക്രമിച്ചുകൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളില്‍ കുടുവെച്ചതിനാല്‍ രാത്രിയോടെ കുടുങ്ങുമെന്നാണ് വനപാലകരുടെ പ്രതീക്ഷ....
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്ക്കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ്...
ഡിജിറ്റല്‍ യുഗത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് വായ്പ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആദ്യം ചോദിക്കുന്നത് ആധാര്‍ കാര്‍ഡാണ്. പ്രാധാന്യം വര്‍ധിച്ചത് കൊണ്ട് തന്നെ ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗവും വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും...
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിൽ ചെയർമാനായ പുതിയ സമിതിയോട് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് മൂന്ന് സമിതികൾ...
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ...
കിളിമാനൂരിൽ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 85 ശതമാനം പൊള്ളലേറ്റ ശശിധരൻ നായർക്ക് ഇപ്പോഴും ഓക്സിജൻ നൽകിക്കൊണ്ടിരിക്കുകയാണ്. മടവൂര്‍ സ്വദേശിയ പ്രഭാകരക്കുറുപ്പിനോയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാൾ തീകൊളുത്തി കൊന്നത്....
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു ഗ്രാം...
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. വിവിധ ജില്ലകളിലും മലയോരമേലകളിലും ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. കോഴിക്കോട്ടെ ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിൻ്റെ...
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. തലശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയായി മൃതദേഹം അദ്ദേഹത്തിന്റെ കോടിയേരിയിലെ വസതിയില്‍ എത്തിച്ചു. രാവിലെ 11...
പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറ്റ്ലസ്...
പ്രിയ സഖാവിന് വിട നൽകാനൊരുങ്ങി കണ്ണൂർ. തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴും കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ കാത്തു നിൽക്കുന്നത് ആയിരങ്ങളാണ്. തലശ്ശേരി ടൗണ്‍ ഹാളിൽ ഉച്ചയോടെ ആരംഭിച്ച പൊതുദര്‍ശനം രാത്രിയോടെ അവസാനിപ്പിക്കും. തുടര്‍ന്ന്...
യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ മുഖ്യപ്രതി മുത്തുകുമാര്‍ പിടിയില്‍. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. നാഭിക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശി ബിന്ദുകുമാറാണ് കൊല്ലപ്പെട്ടത്. കലവൂര്‍...
സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. എയർ ആംബുലൻസിൽ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കൾ ചേർന്ന് മൃതദേഹം...
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. അന്തിമോപചാരമർപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 12.30ടെ കണ്ണൂരിലെത്തും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ്...
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ ഹര്‍ത്താല്‍. കണ്ണൂര്‍, ധര്‍മടം, തലശേരി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃതദേഹം ഇന്ന് 11 മണിക്ക്...
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട പറയാൻ ഒരുങ്ങി കേരളം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് രാവിലെ 9.30 ന് എയർ ആംബുലൻസിൽ കണ്ണൂരിൽ എത്തിക്കും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും....
അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം...
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം....
ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നിയമമന്ത്രി പി രാജീവ്. ബില്ലുകളില്‍ ഒപ്പിടാതെ അനന്തമായി വൈകിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബില്ലുകള്‍ അധികകാലം പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്കാകില്ല. ബില്‍ പാസായിക്കഴിഞ്ഞാല്‍ ആധികാരികത നിയമസഭയ്ക്കെന്ന് മന്ത്രി...
തിരുവനന്തപുരം കിളിമാനൂരിൽ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. പള്ളിക്കൽ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമല കുമാരിക്കൊപ്പം ആക്രമണത്തിന് ഇരയായ...
ദേശീയ ഗെയിംസ് വനിതകളുടെ 4 ഗുണം 100 മീറ്റര്‍ റിലേയില്‍ കേരളത്തിന് സ്വര്‍ണം. ഫോട്ടോഫിനിഷില്‍ തമിഴ്നാടിനെ പിന്തള്ളിയാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണിത്. പുരുഷ വിഭാഗം 4 ഗുണം 100 മീറ്റര്‍ റിലേയില്‍ കേരളം...
സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി...
കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തി. പ്രഭാകരപിള്ള, വിമല കുമാരി എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പെട്രോള്‍ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റു. പരിക്കേറ്റ മൂവരും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സാമ്പത്തിക തര്‍ക്കമാണ്...
ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഗാന്ധിജയന്തിദിനത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ചയായി പോയത് യാദൃച്ഛികമാണെന്നും എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കാത്തോലിക്കാ സംഘടനകള്‍ അവരുടെ പ്രാര്‍ഥന കഴിഞ്ഞ...
സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകമെന്ന് സംശയം. ചങ്ങനാശ്ശേരിയിലെ ഒരു വീടിൻ്റെ തറ തുരന്ന് യുവാവിൻ്റെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ...
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ...
അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമല ചാടിയറയിൽ നിന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാർക്ക്...
കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് നാളെ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. പണിമുടക്കിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ ഡ്യൂട്ടി...
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്ടോബർ 20 വരെ നീട്ടി. നിയമനത്തിനു ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ലെന്ന സത്യവാങ്മൂലം യുജിസി...
കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി ബദൽ മാർഗമെന്ന നിലയിൽ പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് തയ്യാറാക്കുന്നു....
വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ശാസ്ത്രോത്സവം സബ്ജില്ലാ,ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലോത്സവത്തിന്റെ...
ആലപ്പുഴ കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ച് വന്‍ അപകടം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്...
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് നീട്ടി. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് തുടരും. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് വ്യക്തമാക്കി....
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച്ആർഡിഎസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) ഓഫിസുകളില്‍ പരിശോധന. പാലക്കാട്, കണ്ണൂര്‍, തൊടുപുഴ ഓഫിസുകളിലാണ് വിജിലന്‍സ് പരിശോധന. എച്ച്ആര്‍ഡിഎസിന്റെ സാമ്പത്തിക ഉറവിടം പരിശോധിക്കുകയാണ്. തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസിന്റെ...
എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യതെളിവായ സ്കൂട്ടര്‍ കണ്ടെത്തി. കഴക്കൂട്ടത്തുനിന്നാണ് സ്കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ജിതിന്റെ സുഹൃത്തിന്റേതാണ് സ്കൂട്ടര്‍. ജിതിന്റെ വീടിന് സമീപത്തുനിന്നാണ് മുഖ്യതെളിവായ ഡിയോ സ്കൂട്ടര്‍ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സ്കൂട്ടര്‍...
സംസ്ഥാനത്ത് മയക്കുമരുന്നു കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കാനാണ് തീരുമാനം. ഇതിനായി കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ല. ഗാന്ധിജയന്തി...
കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ നാളെ മുതൽ പണിമുടക്ക്. കോൺഗ്രസ് അനുകൂല ടി ഡി എഫ് യൂണിയനാണ് പണിമുടക്കുന്നത്. നാളെ മുതലാണ് സിംഗിൾ ഡ്യൂട്ടി പ്രാബല്യത്തിൽ വരുന്നത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ...
ബെവ്കോ ഔട്ട്ലെറ്റുകള് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. അർധ വാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിൽ മദ്യ ശാലകൾ അടച്ചിടും. എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക്...
ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ പെരിയാർ വാലി ക്യാംപസ് അടച്ചുപൂട്ടി സീൽ ചെയ്തു. നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് നേരെ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലീസ് നീക്കം. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ...