ഗവർണർക്ക് എതിരെ കോടതിയിലേക്ക് നീങ്ങാൻ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ. അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ ആണ് നീക്കം. ഇതിനുമുന്നോടിയായി കേരള സെനറ്റിലെ സിപിഎം അംഗങ്ങൾ നിയമോപദേശം തേടി . സെനറ്റ് അംഗങ്ങളെ...
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ ഉപരോധ സമരത്തിൽ സ്തംഭിച്ച് തലസ്ഥാന നഗരം. ദേശീയ പാത മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ വരെ എട്ടിടത്താണ് വള്ളവും വലയുമായി സമരക്കാര്‍ തടിച്ചുകൂടിയത്. പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ത്ഥികൾ വലഞ്ഞു. സമയത്ത്...
എറണാകുളം ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. ഇന്ന് എറണാകുളം ഉൾപ്പെടെ സംസ്ഥാനത്തെ 11 ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശമായി...
സഹപാഠി നല്കിയ ശീതളപാനീയം കുടിച്ച കന്യാകുമാരി സ്വദേശിയായ 6ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പതിനൊന്നുകാരനായ കളിയാക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലങ്കോടിനു...
രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകൾക്ക് പിന്നാലെ പിടിയിലായ പ്രതികളിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. രണ്ടാം പ്രതി കരമന അഷ്റഫ് മൌലവി,...
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. ഈ വര്‍ഷത്തെ മേല്‍ശാന്തി നിയമനം പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്കനുസരിച്ച് ആയിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് മേല്‍ശാന്തി നറുക്കെടുപ്പ്. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ തന്നേക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര സ്വദേശി...
കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കാന്‍ നിയമിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല വിസി നിയമനത്തെച്ചൊല്ലി സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നടപടി....
സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ലഹരി വ്യാപാരം നടത്തുന്നവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നും മന്ത്രി വി അബ്ദുറഹിമാന്. ഫിഷറീസ് വകുപ്പിന്റെ ലഹരി മുക്ത കേരളം ലഹരി മുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല...
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5...
ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ റോസ്ലിയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കെട്ടിയിട്ട ശേഷം റോസ്ലിയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി. ലൈലയെക്കൊണ്ടാണ് ഈ ക്രൂരത ചെയ്യിച്ചത്. തുടര്‍ന്ന് റോസ്ലിയുടെ ശരീരമാകെ കത്തി കൊണ്ട് വരഞ്ഞ്...
മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ...
തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും...
എസ്എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന്...
തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിൽ സംഘാടകർക്കെതിരെ വ്യാപക പ്രതിഷേധം. നിറത്തിന്റെ പേരിൽ വിധികർത്താക്കൾ വിവേചനം കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പല വിഭാഗങ്ങളായാണ് ട്രാൻസ്ജൻഡേർസ് മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരങ്ങളുടെ ഫലം പുറത്തു വന്നതിന്...
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജജങ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ തിങ്കളാഴ്ച മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കലക്ടര്‍ മുദ്രാവാക്യം വിളിയും നിരോധിച്ചു. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ...
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി- എറണാകുളം ജില്ല അതിര്‍ത്തിയിലുള്ള നീണ്ടപാറയില്‍ മലവെള്ളപ്പാച്ചില്‍. രണ്ടു കലുങ്കുകള്‍ ഭാഗികമായി തകര്‍ന്നു. നേര്യമംഗലം- ഇടുക്കി പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തി വിടുന്നത്. മൂന്നാറിലേക്കുള്ള...
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ബാങ്ക് അറിയിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. സേവിങ്സ്...
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 17) നടത്താനിരുന്ന റോഡ് ഉപരോധനത്തിന് വിലക്ക്. മുല്ലൂർ, വിഴിഞ്ഞം ജംങ്ഷൻ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കൊണ്ട് ജില്ലാ കളക്ടര്‍...
ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്കുന്ന നടപടികളിലേക്ക് കടക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാര്‍ ഒപ്പിടും. പട്ടികജാതി പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി മേഖലയ്ക്കും...
ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തി. ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് മന്ത്രിമാരായ ആര്. ബിന്ദുവും വീണാ ജോര്‍ജും അറിയിച്ചു. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍...
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. അരിവില പിടിച്ചുനിര്‍ത്തുക ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു....
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ് നേതൃത്വം നല്കുന്ന സംഘമാണ് അന്വേഷണം...
വിനോദ സഞ്ചാരത്തിനായി വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദന് ഓഡിറ്റോറിയത്തില്‍ വാഹനീയം 2022 ജില്ലാതല പരാതി പരിഹാര അദാലത്ത്...
അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ് വിദേശത്തു നിന്ന് എത്തിയത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മരണം....
കെഎസ്ആര്‍ടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായ സംഭവത്തില്‍ സൂപ്രണ്ട് ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. സൂപ്രണ്ട് കെ സുരേഷ് കുമാർ, ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരായ ടി ടി സുരേഷ് കുമാര്‍, കെ...
കേരള സർവകലാശാല വിസി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞ സംഭവത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ ഗവർണർ...
ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു. സ്ഥലത്തു നിന്ന് ആയുധങ്ങൾ കണ്ടെത്തി. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന മൂന്ന് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. ആയുധങ്ങളിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന...
ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ,...
നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും ഷാഫിയേയും തെളിവെടുപ്പിനായി ഇലന്തൂരിലെത്തിച്ചു. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും പരിശോധനകള്‍ ആരംഭിച്ചു. മായ, മര്‍ഫി എന്നീ രണ്ട് പോലീസ് നായ്ക്കളേ...
എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടുപേരെ കൂടി പൊലീസ് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, പ്രാദേശിക പ്രവര്‍ത്തക നവ്യ എന്നിവരാണ് പ്രതികള്‍. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇരുവരും...
കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പണം കാണാതായി. ദിവസ വരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപ കാണാനില്ല. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയിൽ,...
അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന അഭയകിരണം 2022-23 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 50 വയസിന് മേല്‍ പ്രായമുള്ളതും...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഈ ആഴ്ചയിൽ ആദ്യ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് 960 രൂപയുടെ...
തിരുവനന്തപുരം ബാലരാമപുരം വെങ്ങാനൂരിൽ വിദ്യാര്‍ത്ഥിക്ക് ടൂട്ടോറിയൽ അധ്യാപകന്റെ മര്‍ദ്ദനം. വെങ്ങാനൂര്‍ ചാവടിനട സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവദത്തിനാണ് മര്‍ദ്ദനമേറ്റത്. വെങ്ങാനൂരിലെ യൂണിയൻ ടൂട്ടോറിയൽ അധ്യാപകനും സിപിഎം വെങ്ങാനൂര്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ രാജയ്യനെതിരെ പൊലീസ്...
ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കൂടുതൽ മൃതദ്ദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും...
സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കാന്‍ അധികാരം നല്കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. മാസ്ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ...
വയനാട് പനമരം സിഐ കെ എ എലിസബത്തിനെ സ്ഥലംമാറ്റി. സ്റ്റേഷന് ചുമതലയില്‍ നിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം വയനാട്ടില്‍ നിന്ന് പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ എലിസബത്തിനെ കാണാതായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ വനിതാ...
എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്കര്‍ഷിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം....
ലൈംഗികാരോപണക്കേസില്‍പ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതിയുമായി ഡിവൈഎഫ്എ. ഡിവൈഎഫ്ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്ത സമരവുമായി രംഗത്തെത്തിയത്. കാണാനില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് പിഎ അഷ്കറാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയ്ക്ക്...
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോകള്‍ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ഇവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായ വാഹനങ്ങളുടെ ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിച്ച വ്ളോഗര്‍മാര്‍ ഉണ്ട്. ഈ വ്ളോഗര്മാര്ക്ക് എതിരെ നടപടി...
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന്...
പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് കെപിസിസിയുടെ അന്ത്യശാസനം. കെപിസിസി നല്കിയ നോട്ടീസില്‍ ഈ മാസം 20 നകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവര്‍ത്തകന്റെ പേരില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഉണ്ടായിട്ടുള്ളത്. ആരോപണങ്ങളില്‍ സത്യസന്ധമായ...
വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ...
കോവിഡ് കാലത്ത് അധികവിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്ന ആരോപണത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് അയച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ലോകായുക്തയുടെ നടപടി. കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പിപിഇ കിറ്റ്...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം...
ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഏറ്റവും സമ്പന്നന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35ാം സ്ഥാനത്താണ് യൂസഫലി. 32,400...
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിക്കായി കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. അതേസമയം, എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി...
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്തേക്കും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന പിടിഎ എക്സിക്യൂട്ടീവ് യോഗം അന്തിമ...